ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു
എംപി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. വെള്ളിയാഴ്ച രാവിലെയാണ് എംപിക്ക് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുതിര്‍ന്ന ബിജെപി നേതാവും ഹ്ലൂഗ്ലി എംപിയുമായ ലോക്കറ്റ് ചാറ്റര്‍ജിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. എംപി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. വെള്ളിയാഴ്ച രാവിലെയാണ് എംപിക്ക് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി നേരിയ പനിയുണ്ടായിരുന്ന എംപി വീട്ടില്‍ ക്വാറന്റൈനിലായിരുന്നു.ഇന്ത്യാ-ചൈന സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട സൈനിക ജവാന്‍ രാജേഷ് ഒറങ്ങിന്റെ സംസ്‌കാര ചടങ്ങില്‍ ബിജെപി എംപി സൗമിത്ര ഖാനൊപ്പം ലോക്കറ്റ് ചാറ്റര്‍ജിയും പങ്കെടുത്തിരുന്നു. ജൂണ്‍ 19ന് ബിര്‍ഭം ജില്ലയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ നൂറു കണക്കിനു പേരാണ് സംബന്ധിച്ചിരുന്നത്.
കോണ്‍ഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ ആധിര്‍ രഞ്ജന്‍ ചൗധരിയും ചടങ്ങില്‍ പങ്കെടുത്തു. ബംഗാള്‍ മന്ത്രിമാരായ ചന്ദ്രനാഥ് സിന്‍ഹ, ആശിഷ് ബാനര്‍ജി, തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നിയമസഭാംഗം അനുബ്രത മൊണ്ടാലും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ജൂണ്‍ 24ന് ഹൗറയിലെ ബാഗ്‌നാന്‍ പ്രദേശത്ത് നടന്ന സമരത്തിലും ലോക്കറ്റ് ചാറ്റര്‍ജിയും സൗമിത്ര ഖാനും സംബന്ധിച്ചിരുന്നു.
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT