Sub Lead

മുന്‍ കേന്ദ്രമന്ത്രി ശ്രീനിവാസ പ്രസാദ് അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രി ശ്രീനിവാസ പ്രസാദ് അന്തരിച്ചു
X
ബെംഗളൂരു: ചാമരാജ്‌നഗറില്‍ നിന്നുള്ള ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ വി ശ്രീനിവാസ പ്രസാദ് അന്തരിച്ചു. 76 വയസ്സായിരുന്നു. കുറച്ചുകാലമായി അസുഖബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം. ചാമരാജനഗറില്‍ നിന്ന് ആറ് തവണ എംപിയായ അദ്ദേഹം രണ്ട് തവണ മൈസൂരു ജില്ലയിലെ നഞ്ചന്‍ഗുഡില്‍ നിന്ന് എംഎല്‍എയുമായിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 18ന് പ്രസാദ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. 1974ല്‍ സ്വതന്ത്രനായി നിയമസഭയിലേക്ക് മല്‍സരിച്ച പ്രസാദ് 1976ല്‍ പഴയ ജനതാ പാര്‍ട്ടിയില്‍ ചേരുകയും 1979ല്‍ കോണ്‍ഗ്രസിലേക്ക് മാറുകയും ചെയ്തു. ബിജെപിയിലേക്ക് പോവുന്നതിനു മുമ്പ് ജെഡി(എസ്), ജെഡി(യു), സമതാ പാര്‍ട്ടി എന്നിവരുമായും പ്രസാദ് ബന്ധം പുലര്‍ത്തിയിരുന്നു.
Next Story

RELATED STORIES

Share it