Sub Lead

'വെടിവയ്ക്കൂ', പ്രകോപന മുദ്രാവാക്യം വിളിച്ച് ബിജെപി എംഎല്‍എ(വീഡിയോ)

നൂറ്റമ്പതോളം അനുയായികളുമായി ലക്ഷ്മിനഗറില്‍ കഴിഞ്ഞ ദിവസം രാത്രി നടത്തിയ മാര്‍ച്ചിനിടെയാണ് എംഎല്‍എ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ആംആദ്മി പാര്‍ട്ടി രാജ്യസഭ എംപി സഞ്ജയ് സിംഗാണ് വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

വെടിവയ്ക്കൂ, പ്രകോപന മുദ്രാവാക്യം വിളിച്ച് ബിജെപി എംഎല്‍എ(വീഡിയോ)
X

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് നേരെ വെടിവയ്ക്കൂ (ഗോലി മാരോ) എന്ന പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ഡല്‍ഹി ലക്ഷ്മി നഗര്‍ എംഎല്‍എ അഭയ് വര്‍മയുടെ മാര്‍ച്ച്. നൂറ്റമ്പതോളം അനുയായികളുമായി ലക്ഷ്മിനഗറില്‍ കഴിഞ്ഞ ദിവസം രാത്രി നടത്തിയ മാര്‍ച്ചിനിടെയാണ് എംഎല്‍എ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ആംആദ്മി പാര്‍ട്ടി രാജ്യസഭ എംപി സഞ്ജയ് സിംഗാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

എന്നാല്‍, അഭയ് വര്‍മ്മ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി. മുദ്രാവാക്യം വിളിച്ചില്ലെന്നും പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുമാണ് ശ്രമിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. 'പ്രദേശത്ത് ജനങ്ങള്‍ ഭീതിയിലാണ്. ജനങ്ങള്‍ കടകള്‍ തുറക്കുന്നില്ല. ജനങ്ങളുടെ ഭീതി അകറ്റുന്നതിന് അനുയായികള്‍ക്കൊപ്പം അവിടെ സന്ദര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എംഎല്‍എ പ്രതികരിച്ചിച്ചത്.

അതേസമയം സംഘര്‍ഷം മുസ്‌ലിംവിരുദ്ധ കലാപമായി മാറിയ ഡല്‍ഹിയില്‍ മരണസംഖ്യ 19 ആയി. 56 പോലിസുകാര്‍ ഉള്‍പ്പടെ ഇരുന്നൂറ്റിയമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 35 പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രിയും പലയിടത്തും അക്രമം തുടരുകയാണ്. വെടിയേറ്റ് പരിക്ക് പറ്റിയവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. കലാപത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടു തുടങ്ങിയിട്ടുണ്ട്. പ്രദേശത്ത് നൂറുകണക്കിന് കടകളും വാഹനങ്ങളും കത്തിച്ചു. മതം ചോദിച്ച് പലയിടത്തും ആളുകളെ മര്‍ദ്ദിച്ചു. പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൗജ് പൂര്‍, ജാഫ്രാബാദ്, ചാന്ദ്ബാദ്, കര്‍വാള്‍ നഗര്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ.

Next Story

RELATED STORIES

Share it