Sub Lead

'മോദിയുടെ പേരുകൊണ്ടു മാത്രം തിരഞ്ഞെടുപ്പ് ജയിക്കാനാവില്ല'; യദ്യൂരപ്പയുടെ പരാമര്‍ശത്തില്‍ ബിജെപിയില്‍ അതൃപ്തി പുകയുന്നു

ബിജെപി വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് യെദ്യൂരപ്പ പാര്‍ട്ടി നേതൃത്വത്തിനെതിരേ നിശിത വിമര്‍ശനമുയര്‍ത്തിയത്.

മോദിയുടെ പേരുകൊണ്ടു മാത്രം തിരഞ്ഞെടുപ്പ് ജയിക്കാനാവില്ല; യദ്യൂരപ്പയുടെ പരാമര്‍ശത്തില്‍ ബിജെപിയില്‍ അതൃപ്തി പുകയുന്നു
X

ബെംഗളൂരു: മോദിയുടെ പേര് കൊണ്ടുമാത്രം തിരഞ്ഞെടുപ്പ് ജയിക്കാന്‍ സാധിക്കില്ലെന്ന് തുറന്നടിച്ച് കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ. ബിജെപി വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് യെദ്യൂരപ്പ പാര്‍ട്ടി നേതൃത്വത്തിനെതിരേ നിശിത വിമര്‍ശനമുയര്‍ത്തിയത്. അതേസമയം, യെദ്യൂരപ്പയുടെ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തി പുകയുകയാണ്.

'മോദി തരംഗം കൊണ്ട് മാത്രം തിരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ സാധിക്കില്ല. വികസന പ്രവര്‍ത്തനങ്ങളുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. അരികുവത്കരിച്ച ജനവിഭാഗങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടെത്തണം. ബൂത്ത് തലത്തില്‍ ടീമുകള്‍ രൂപീകരിക്കണം' -എന്നായിരുന്നു യദ്യൂരപ്പയുടെ ആവശ്യം.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദിയുടെ പേര് പറഞ്ഞ് ജയിക്കുന്നത് എളുപ്പമാണ്. എന്നാല്‍ വരാന്‍ പോകുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പുകളാണ് ബിജെപിയുടെ ശരിക്കുള്ള അഗ്‌നിപരീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

'2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും ബിജെപി അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. എന്നാല്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിക്കാന്‍ തകത്തിന് ശക്തിയിലേക്ക് പാര്‍ട്ടി ശക്തിപ്പെടേണ്ടതുണ്ട് യെഡിയൂരപ്പ പറഞ്ഞു.

യെദ്യൂരപ്പയുടെ പരാമര്‍ശത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് അത്പൃതിയുണ്ടെന്നാണ് സൂചന. സംസ്ഥാനഘടകം വിഷയം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തുപോവേണ്ടതിനു വന്നതിനു ശേഷം ആദ്യമായാണ് പാര്‍ട്ടി നേതൃത്വത്തെ എതിരേ യെദ്യൂരപ്പ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത്.

Next Story

RELATED STORIES

Share it