- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ട നേതാക്കളും യെദ്യൂരപ്പ മന്ത്രിസഭയില്‍
ബെല്‍ഗാവി ജില്ലയിലെ അത്താനിയില്‍ നിന്ന് മൂന്ന് തവണ ലക്ഷ്മണ്‍ നിയമസഭയിലെത്തിയിട്ടുണ്ട്. ലിംഗായത്ത് സമുദായത്തിന്റെ ശക്തനായ നേതാവ് കൂടിയാണ് ലക്ഷ്മണ്‍. പുതിയ മന്ത്രിസഭയില്‍ പതിനേഴ് മന്ത്രിമാരില്‍ 7 പേരും ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ളവരാണ്.
ബെംഗലുരു: കര്‍ണാടകയിലെ യെദ്യൂരപ്പ മന്ത്രി സഭയിലേക്ക് എത്തിയ 17 പേരില്‍ നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ടതിന് പുറത്തായ ബിജെപി നേതാക്കളും. 2012 ഫെബ്രുവരിയില്‍ നിയമസഭാ സമ്മേളനത്തിന് ഇടയില്‍ പോണ്‍ വീഡിയോ ക്ലിപ്പ് കണ്ടതിനെ തുടര്‍ന്ന് വിവാദത്തിലായ ലക്ഷ്മണ്‍ സാവദിയും സിസി പാട്ടീലുമാണ് യദ്യൂരപ്പ മന്ത്രിസഭയിലും ഇടം നേടിയത്.
2012ല്‍ സഹകരണവകുപ്പ് മന്ത്രിയായിരുന്നു ലക്ഷ്മണ്‍ സാവദി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു സിസി പാട്ടീല്‍. നിയമസഭയിലിരുന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വിവാദമായതോടെ ഇരുവരും രാജി വച്ചിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ തിരികെ മന്ത്രിസഭയില്‍ എത്തുന്നത്. സി സി പാട്ടില്‍ ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയാണ് എന്നാല്‍ ലക്ഷ്മണ്‍ സാവദിയുടെ സ്ഥിതി വ്യത്യസ്തമാണ്. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ തകര്‍ച്ചയിലേക്ക് നയിച്ചതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതോടെയാണ് ലക്ഷ്മണ്‍ സാവദി മന്ത്രി സഭയിലേക്ക് എത്തിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബെല്‍ഗാവി ജില്ലയിലെ അത്താനിയില്‍ നിന്ന് മൂന്ന് തവണ ലക്ഷ്മണ്‍ നിയമസഭയിലെത്തിയിട്ടുണ്ട്. ലിംഗായത്ത് സമുദായത്തിന്റെ ശക്തനായ നേതാവ് കൂടിയാണ് ലക്ഷ്മണ്‍. പുതിയ മന്ത്രിസഭയില്‍ പതിനേഴ് മന്ത്രിമാരില്‍ 7 പേരും ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ളവരാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















