Sub Lead

പൂര്‍ണഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു; യുവതിക്ക് ഗുരുതര പരിക്ക്

തിങ്കളാഴ്ച വൈകീട്ട് ആറോടെ ചെറുതാഴത്തുനിന്നും പയ്യന്നൂരിലെ ആശുപത്രിയിലേക്ക് പോകുമ്പോള്‍ എടാട്ട് വെച്ച് ബജെപി കല്യാശ്ശേരി മണ്ഡലം റോഡ് ഷോയില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞുനിര്‍ത്തുകയും പ്രകോപനമേതുമില്ലാതെ വാഹനം അടിച്ചുതകര്‍ക്കുകയുമായിരുന്നു.

പൂര്‍ണഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു; യുവതിക്ക് ഗുരുതര പരിക്ക്
X

കണ്ണൂര്‍: പയ്യന്നൂര്‍ എടാട്ട് പൂര്‍ണ ഗര്‍ഭിണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. ഗുരുതര പരിക്കേറ്റ യുവതിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുതാഴത്തെ പൂക്കാടത്ത് വീട്ടില്‍ നാസിലയെ (29) ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച വൈകീട്ട് ആറോടെ ചെറുതാഴത്തുനിന്നും പയ്യന്നൂരിലെ ആശുപത്രിയിലേക്ക് പോകുമ്പോള്‍ എടാട്ട് വെച്ച് ബജെപി കല്യാശ്ശേരി മണ്ഡലം റോഡ് ഷോയില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞുനിര്‍ത്തുകയും പ്രകോപനമേതുമില്ലാതെ വാഹനം അടിച്ചുതകര്‍ക്കുകയുമായിരുന്നു.

ബൈക്കുകളിലെത്തിയ 20 ഓളം പേരാണ് വാഹനം തല്ലിതകര്‍ത്തതെന്നാണ് വിവരം. പയ്യന്നൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ടി വി രാജേഷ് എംഎല്‍എ ആവശ്യപ്പെട്ടു. എന്നാല്‍, അക്രമം നടത്തിയിട്ടില്ലെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു.

Next Story

RELATED STORIES

Share it