ബിനീഷ് കോടിയേരിക്ക് ലഹരി സംഘവുമായി അടുത്ത ബന്ധം: പി കെ ഫിറോസ്
മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്ക് ലഹരി സംഘവുമായി അടുത്ത ബന്ധമുണ്ടെന്നും ബെംഗളൂരുവില്‍ പിടിയിലായ ലഹരി കടത്ത് സംഘത്തിലെ പ്രതി അനൂപ് മുഹമ്മദിന് വേണ്ടി പണം മുടക്കുന്നത് ബിനീഷാണെന്നും മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ്. മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി കെ ഫിറോസ് ആരോപണവുമായി രംഗത്തെത്തിയത്. അനൂപ് മുഹമ്മദിനു ഹോട്ടല്‍ വ്യവസായത്തിന് പണം നല്‍കിയത് ബിനീഷ് കൊടിയേരിയാണെന്നു നാര്‍കോട്ടിക് ബ്യൂറോയ്ക്കു നല്കിയ മൊഴിയിലുണ്ട്. ഹോട്ടലിന്റെ മറവില്‍ മയക്കുമരുന്ന് വില്പനയാണു നടക്കുന്നത്. കുമരകത്തെ ഹോട്ടലില്‍ നടത്തിയ നിശാ പാര്‍ട്ടിയില്‍ അനൂപ് മുഹമ്മദിനൊപ്പം ബിനീഷും പങ്കെടുത്തിരുന്നു. ലഹരി കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികളില്‍ പലര്‍ക്കും സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ബന്ധമുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് അറസ്റ്റിലായ ജൂലൈ 10ന് അനൂപിനെ ബിനീഷ് കൊടിയേരി പല തവണ വിളിച്ചിരുന്നു. ഇതുസംബന്ധിച്ച ഫോണ്‍ രേഖകള്‍ പിന്നീട് പുറത്തുവിടും. കേസന്വേഷണം കേരളത്തിലേക്ക് എത്തിരിക്കാന്‍ നീക്കം നടക്കുന്നുണ്ട്. വിഷയത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. അനൂപ് മുഹമ്മദ് നാര്‍കോട്ടിക് ബ്യൂറോയ്ക്ക് നല്കിയ മൊഴിയും പി കെ ഫിറോസ് പുറത്തുവിട്ടു.
Bineesh Kodiyeri is close association with the drug gang: P K Firos
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT