Sub Lead

ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ബിഹാര്‍

നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍ആര്‍സി) 'ബീഹാറില്‍ ആവശ്യമില്ല' എന്ന പ്രമേയം 243 അംഗ സഭ ഐകകണ്‌ഠ്യേന പാസാക്കിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ നീക്കം.

ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ബിഹാര്‍
X

പട്‌ന: 2021ലെ സെന്‍സസ് ജാതി അടിസ്ഥാനമാക്കി നടത്തണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍ആര്‍സി) 'ബീഹാറില്‍ ആവശ്യമില്ല' എന്ന പ്രമേയം 243 അംഗ സഭ ഐകകണ്‌ഠ്യേന പാസാക്കിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ നീക്കം. 2021ല്‍ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് തേടുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് ബിഹാര്‍.ജനുവരി എട്ടിന് മഹാരാഷ്ട്ര നിയമസഭയും സമാന പ്രമേയം പാസാക്കിയിരുന്നു. ഈ വര്‍ഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ ജെഡിയുവിന് നിര്‍ണായക സ്ഥാനം നിലനിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് എന്‍ആര്‍സി-എന്‍പിആര്‍, ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് എന്നിവ സംബന്ധിച്ച ഇരട്ട പ്രമേയങ്ങള്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കൊണ്ടുവന്നതെന്നാണ് വിലയിരുത്തല്‍.


Next Story

RELATED STORIES

Share it