Sub Lead

തിരഞ്ഞെടുപ്പില്‍ യോഗി ആതിഥ്യനാഥിനെതിരേ മല്‍സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ്

യുപി നിയമസഭയില്‍ ഇടം നേടുകയെന്നതിനേക്കാള്‍ അപ്പുറത്ത് യോഗി ആദിത്യനാഥ് നിയമസഭയില്‍ എത്താതിരിക്കുന്നതാണ് തനിക്ക് പ്രധാനമെന്നും അതിനാല്‍ അദ്ദേഹം എവിടെ മത്സരിച്ചാലും താന്‍ മത്സരിക്കുമെന്നും ആസാദ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ യോഗി ആതിഥ്യനാഥിനെതിരേ മല്‍സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ്
X

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ മത്സരിക്കുമെന്ന് ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ്. 2019ല്‍ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പോരാടുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും 34കാരനായ ആസാദ് പിന്നീട് തീരുമാനത്തില്‍നിന്ന് പിന്‍മാറിയിരുന്നു.

'താന്‍ പ്രധാനമന്ത്രിക്കെതിരേ മത്സരിക്കാന്‍ തീരുമാനിച്ചു, പക്ഷേ ആ സമയത്ത് തനിക്ക് പാര്‍ട്ടിയില്ലാത്തതിനാല്‍ മത്സരിച്ചില്ല. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിന് പകരം അവരുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നതാണ് നല്ലതെന്ന് മായാവതി (ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ മേധാവി) തന്നോട് പറഞ്ഞു' -രാവണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചന്ദ്രശേഖര്‍ ആസാദ് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ഇത്തവണ തനിക്ക് ആസാദ് സമാജ് പാര്‍ട്ടി എന്ന സംഘടനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുപി നിയമസഭയില്‍ ഇടം നേടുകയെന്നത് തനിക്ക് പ്രധാനമല്ലെന്നും യോഗി ആദിത്യനാഥ് നിയമസഭയില്‍ എത്താതിരിക്കുന്നതാണ് പ്രധാനമെന്നും അതിനാല്‍ അദ്ദേഹം എവിടെ മത്സരിച്ചാലും താന്‍ മത്സരിക്കുമെന്നും ആസാദ് വ്യക്തമാക്കി.

തങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മല്‍സരിക്കുകയാണെങ്കില്‍ കഴിയുന്നിടങ്ങളിലെല്ലാം ദലിതുകളോ മുസ്‌ലിംകളോ പിന്നാക്ക ജാതിക്കാരോ ആയ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുപി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ യോഗി ആദിത്യനാഥ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

യോഗി ആദിത്യനാഥിനെതിരേ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിന് പകരം മായാവതി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരോട് പിന്തുണ അഭ്യര്‍ത്ഥിക്കുമോ എന്ന ചോദ്യത്തിന് ആസാദ് പറഞ്ഞു: 'തനിക്ക് ബിജെപിയെ തടഞ്ഞുനിര്‍ത്തണം, അതിന് അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം. ഒന്നുകില്‍ ബെഹന്‍ജി (മായാവതി) യോഗിയോട് ഏറ്റുമുട്ടണം അല്ലെങ്കില്‍ അവര്‍ തന്നെ പിന്തുണക്കണം. താന്‍ ശക്തനാണ്, തനിക്ക് യോഗി ആദിത്യനാഥിനെ നേരിടാന്‍ കഴിയും. താനും ഓടിപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it