Sub Lead

സവര്‍ക്കര്‍ക്ക് ഭാരതരത്‌ന സ്വാതന്ത്ര്യ സമരസേനാനികളോടുള്ള നിന്ദയായി മാറും: എസ്ഡിപിഐ

സവര്‍ക്കറിനെ ദേശീയ നായകനായി ബഹുമാനിക്കാന്‍ കഴിയില്ല. സ്വാതന്ത്ര്യ സമര പോരാളിയായാണ് തുടങ്ങിയതെങ്കിലും പ്രത്യയശാസ്ത്രപരമായും പ്രവര്‍ത്തനപരമായും ബ്രിട്ടീഷുകാരുടെ സഹായിയായി മാറുകയായിരുന്നു.

സവര്‍ക്കര്‍ക്ക് ഭാരതരത്‌ന സ്വാതന്ത്ര്യ സമരസേനാനികളോടുള്ള നിന്ദയായി മാറും: എസ്ഡിപിഐ
X

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന ഹിന്ദുത്വ വക്താവായ സവര്‍ക്കറിന് നല്‍കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. അത് സ്വാതന്ത്ര്യ സമരസേനാനികളോടുള്ള നിന്ദയായി മാറും. സവര്‍ക്കറിനെ ദേശീയ നായകനായി ബഹുമാനിക്കാന്‍ കഴിയില്ല. സ്വാതന്ത്ര്യ സമര പോരാളിയായാണ് തുടങ്ങിയതെങ്കിലും പ്രത്യയശാസ്ത്രപരമായും പ്രവര്‍ത്തനപരമായും ബ്രിട്ടീഷുകാരുടെ സഹായിയായി മാറുകയായിരുന്നു.

ജാതീയതയുടെ പര്യായമായ ഹിന്ദുത്വ സങ്കല്പമായിരുന്നു സവര്‍ക്കറുടെ പ്രത്യയശാസ്ത്രം. ബ്രിട്ടീഷുകാര്‍ക്കും ഹിന്ദു വിഘടനവാദത്തിനും കീഴടങ്ങുകയായിരുന്നു. ദ്വിരാഷ്ട്ര സിദ്ധാന്തത്തെ സവര്‍ക്കര്‍ പരസ്യമായി പിന്തുണച്ചു. സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയില്‍ ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിനെക്കുറിച്ച് പൂര്‍ണമായി വിലയിരുത്തുന്നതിന് അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും മനസ്സിലാക്കണം.

സവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന മഹാരാഷ്ട്ര ബിജെപി വാഗ്ദാനം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കുത്തകാവകാശം നിലനിര്‍ത്താനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണ്. മഹാരാഷ്ട്രയിലെ ബ്രാഹ്മണ വോട്ടുകള്‍ ആകര്‍ഷിക്കാന്‍ ബിജെപി ഇറക്കിയ തന്ത്രമാണിത്.

കൂടാതെ ''ഇന്ത്യന്‍ കാഴ്ചപ്പാടില്‍'' നിന്ന് ചരിത്രം തിരുത്തിയെഴുതേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റിപോര്‍ട്ട് ആസൂത്രിതമായ രഹസ്യഅജണ്ടയുടെ ഭാഗമാണ്.

ഭൂതകാലത്തെക്കുറിച്ച് പുതിയ വസ്തുതകള്‍ പുറത്തുവന്നാല്‍ അല്ലെങ്കില്‍ മുന്‍ വ്യാഖ്യാനങ്ങളെ വെല്ലുവിളിക്കുന്ന പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ ചരിത്രപരമായ സംഭവങ്ങള്‍ മാറ്റിയെഴുതാം. ''ചരിത്രം തിരുത്തിയെഴുതുക'' എന്ന ഷായുടെ ആഹ്വാനം നിര്‍ദ്ദിഷ്ടവും മുന്‍കൂട്ടി നിശ്ചയിച്ചതുമായ ഫലങ്ങളെ പ്രവചിക്കുന്നതാണ്. ഹിന്ദുത്വ വലതുപക്ഷം ഇതിഹാസങ്ങളെയും മതഗ്രന്ഥങ്ങളെയും അടിസ്ഥാനമാക്കി ഇന്ത്യയുടെ പുരാതന ഭൂതകാലത്തെ മഹത്വപ്പെടുത്തുന്നു. കൂടാതെ ''മധ്യകാലഘട്ടത്തെ'' വൈദേശിക ശക്തികളുടെ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരണമായി മാത്രമാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it