സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന്
കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടര്‍ന്ന് ചുമതല ബിനോയ് വിശ്വത്തിന് നല്കി. കാനം രാജേന്ദ്രന് ജനറല്‍ സെക്രട്ടറി ഡി രാജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. 28ന് സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്ന് എക്സിക്യൂട്ടീവ് തീരുമാനത്തിന് അവിടെ അന്തിമ അംഗീകാരം നല്കുമെന്നു ഡി രാജ പറഞ്ഞു. രാജ്യസഭാ എംപിയായ ബിനോയ് വിശ്വത്തിന്റെ കാലാവധി ആറുമാസത്തിനകം പൂര്‍ത്തിയാവും. കാനത്തിന്റെ ആരോഗ്യവാസ്ഥ മോശമായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ചുമതല ബിനോയ് വിശ്വത്തിന് നല്‍കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും കാനം തുടരാനാണ് തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് വെള്ളിയാഴ്ച വൈകീട്ട് കാനം രാജേന്ദ്രന് കൊച്ചിയിലെ ആശുപത്രിയില്‍ അന്തരിച്ചത്. ഇന്ന് രാവിലെ 11ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംഎല്‍എമാരും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ സംസ്ക്കാര ചടങ്ങിനെത്തിയിരുന്നു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് കാനത്തിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനെത്തിയിരുന്നത്.
RELATED STORIES
ഗസയില്‍ ഇസ്രായേല്‍ സൈനികര്‍ ഫലസ്തീനികളെ മനുഷ്യകവചമായി ഉപയോഗിച്ചു;...
3 May 2024 11:10 AM GMTഫ്ളാറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തേക്കെറിഞ്ഞത് മാതാവ്; യുവതി ലൈംഗിക...
3 May 2024 9:38 AM GMTയുവതിയെ ഹോട്ടലില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്...
3 May 2024 8:55 AM GMTഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍;...
3 May 2024 8:53 AM GMTരോഹിത് വെമുലയുടെ മരണം; കേസ് അവസാനിപ്പിച്ചതായി തെലങ്കാന പോലിസ്;...
3 May 2024 8:50 AM GMTനടുറോഡില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; ഫ്ളാറ്റില്‍ നിന്ന്...
3 May 2024 8:47 AM GMT