Sub Lead

'ഉത്കൃഷ്ടനായ കാമുകനാവൂ': ഹിന്ദു യുവതിയെ വിവാഹം ചെയ്ത മുസ്‌ലിം യുവാവിനോട് സുപ്രിംകോടതി

ഛത്തീസ്ഗഡില്‍ നിന്നുള്ള മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദകേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രിംകോടതി യുവാവിനെ ഉപദേശിച്ചത്.

ഉത്കൃഷ്ടനായ കാമുകനാവൂ: ഹിന്ദു യുവതിയെ  വിവാഹം ചെയ്ത മുസ്‌ലിം യുവാവിനോട് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: 'വിശ്വസ്തനായ ഭര്‍ത്താവും' 'ഉത്കൃഷ്ടനായ കാമുകനും' ആവണമെന്ന് ഹിന്ദു യുവതിയെ വിവാഹം ചെയ്ത മുസ്‌ലിം യുവാവിനോട് സുപ്രിംകോടതി. ഛത്തീസ്ഗഡില്‍ നിന്നുള്ള മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദകേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രിംകോടതി യുവാവിനെ ഉപദേശിച്ചത്.

ഹിന്ദു യുവതിയുമായുള്ള വിവാഹത്തെ യുവതിയുടെ കുടുംബം എതിര്‍ത്തതോടെ മുസ്‌ലിം യുവാവ് താന്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി അറിയിച്ചിരുന്നു. എന്നാല്‍, യുവാവിന്റെ അവകാശം വാദം തട്ടിപ്പാണെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു. തങ്ങള്‍ക്ക് യുവതിയുടെ ഭാവിയെക്കുറിച്ച് മാത്രമേ ആശങ്കയുള്ളുവെന്നും തങ്ങള്‍ മിശ്രവിവാഹത്തിന് എതിരല്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്നാണ് 'വിശ്വസ്തനായ ഭര്‍ത്താവും' 'ഉത്കൃഷ്ടനായ കാമുകനും' ആവണമെന്ന് യുവാവിനെ കോടതി ഉപദേശിച്ചത്.

പെണ്‍കുട്ടികളെ വലയിലാക്കുന്ന റാക്കറ്റാണിതെന്ന് യുവതിയുടെ പിതാവിന്റെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാനും വിശ്വസ്തത കാണിക്കാനും സുപ്രിം കോടതി യുവാവിനോട് ആവശ്യപ്പെട്ടു. ആര്യ സമാജ് ക്ഷേത്രത്തിലെ വിവാഹത്തിന് ശേഷം പേര് മാറ്റിയിരുന്നോയെന്ന് ആരാഞ്ഞ കോടതി പേര് മാറ്റാന്‍ നിയമനടപടികള്‍ കൈകൊള്ളാനും ആവശ്യപ്പെട്ടു. കേസില്‍ പരമോന്നത കോടതി സംസ്ഥാന സര്‍ക്കാരിനോട് മറുപടി തേടുകയും പെണ്‍കുട്ടിയുടെ ഇടപെടല്‍ അപേക്ഷ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it