Sub Lead

ബംഗളൂരു മയക്കുമരുന്ന് കടത്ത് കേസ്: മലയാളി യുവാവ് അറസ്റ്റില്‍

ബംഗളൂരു മയക്കുമരുന്ന് കടത്ത് കേസ്: മലയാളി യുവാവ് അറസ്റ്റില്‍
X

ബംഗളൂരു: ബംഗളൂരുവിലെ മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു മലയാളി യുവാവിനെ സെന്‍ട്രല്‍ ക്രൈം ബ്രഞ്ച്(സിസിബി) സംഘം അറസ്റ്റ് ചെയ്തു. ലഹരി കടത്ത് സംഘാംഗമായ നിയാസിനെയാണ് അറസ്റ്റ് ചെയ്തത്. അഞ്ച് വര്‍ഷമായി ഇയാള്‍ ബംഗളൂരുവിലാണ് താമസം. കന്നഡ നടി രാഗിണി ദ്വിവേദി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത കേസില്‍ ആദ്യമായാണ് ഒരു മലയാളി പിടിയിലാവുന്നത്.

അതിനിടെ, നടി രാഗിണി ദ്വിവേദി അന്വേഷണത്തോട് സഹരിക്കുന്നില്ലെന്നും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം അറിയിച്ചതിനെ തുടര്‍ന്ന് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളി. കസ്റ്റഡി 5 ദിവസത്തേക്ക് കൂടി നീട്ടിനല്‍കുകയും ചെയ്തു. രാഗിണിയെ ബംഗളൂരു നിംഹാന്‍സിലെ വനിതാഹോമിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.




Next Story

RELATED STORIES

Share it