പാകിസ്താനി ഭക്ഷണമേളയുടെ പരസ്യബോര്ഡ് കത്തിച്ച് ബജ്റംഗ്ദള് പ്രവര്ത്തകര്

അഹമ്മദാബാദ്: പാകിസ്താനി ഭക്ഷണമേളയുടെ പരസ്യബോര്ഡ് വലിച്ചുകീറി കത്തിച്ച് ബജ്റംഗ്ദള് പ്രവര്ത്തകര്. ഗുജറാത്തിലെ സൂറത്തിലെ ഒരു ഹോട്ടലിലാണ് സംഭവം. ജയ് ശ്രീറാം, ഹര ഹര മഹാദേവ് എന്ന് വിളിച്ചെത്തിയ പ്രവര്ത്തകര് പരസ്യബോര്ഡ് വലിച്ചുകീറുകയായിരുന്നു. ബജ്റംഗ്ദള് പ്രവര്ത്തകരുടെ ഭീഷണി ഭയന്ന് കടയുടമ ഫെസ്റ്റിവലിന്റെ പേര് മാറ്റി സീഫുഡ് ഫെസ്റ്റിവല് എന്ന് തിരുത്തി. പാകിസ്ഥാനി ഭക്ഷണമേള എന്ന പേര് ചിലരുടെ വികാരം വ്രണപ്പെടുത്തിയെന്നാണാരോപണം. സംഭവത്തില് ഇതുവരേയും പോലിസ് കേസ് രജിസ്റ്റര് ചെയതിട്ടില്ല.
ടേസ്റ്റ് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ഭക്ഷണമേള ഡിസംബര് 12 മുല് 22 വരെയാണ് നടക്കാനിരുന്നത്. ഇതിന്റെ പ്രചാരണത്തിനായ് സ്ഥാപിച്ച ബോര്ഡാണ് കത്തിച്ചത്.
സൂറത്തിലെ റിംഗ് റോഡിലെ പഴയ സബ് ജയിലിന് സമീപമാണ് ബാനര് സ്ഥാപിച്ചത്. ബാനറിന്റെ ഫോട്ടോ സോഷ്യല് മീഡിയയില് പ്രചരിച്ചതോടെ ബജ്റംഗ്ദള് പ്രവര്ത്തകരില് നിന്ന് എതിര്പ്പുണ്ടായിരുന്നു.
RELATED STORIES
പാലാ ബിഷപ്പ് ചരടുവലിക്കുന്നു; മുന്നണി വിടാന് ജോസ് കെ മാണിക്ക് മേല്...
9 Aug 2022 12:49 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMTയുഎപിഎക്കെതിരേ രാജ്യസഭയിൽ ബഹളം; ഭീകരവാദമെന്തെന്ന് നിർവചിക്കണമെന്ന് പി...
3 Aug 2022 9:54 AM GMTകൊലയാളി അച്ഛന് രക്തം കൊണ്ട് കത്തെഴുതി ശിക്ഷ വാങ്ങിക്കൊടുത്ത...
31 July 2022 11:25 AM GMTആര്എസ്എസിന്റെ നുണപ്രചാരണം പൊളിഞ്ഞു; ജിംനേഷിന്റെ മരണകാരണം...
25 July 2022 12:09 PM GMTപയ്യന്നൂർ ഫണ്ട് തട്ടിപ്പ്; വി കുഞ്ഞിക്കൃഷ്ണൻ ഇപ്പോഴും മൗനത്തിൽ; വിവാദം ...
8 July 2022 1:55 PM GMT