Sub Lead

ബാബരി മസ്ജിദ്: ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന വ്യാപകമായി ചിത്രരചന മല്‍സരം സംഘടിപ്പിക്കും

ബാബരി മസ്ജിദ്: ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന വ്യാപകമായി ചിത്രരചന മല്‍സരം സംഘടിപ്പിക്കും
X

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഓര്‍മ്മ പുതുക്കി വീണ്ടുമൊരു ഡിസംബര്‍ 6 കൂടി വന്നെത്തുകയാണ്. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങള്‍ക്കേറ്റ ഏറ്റവും വലിയ മുറിവായിരുന്നു ബാബരി ധ്വംസനം. ഈ സാഹചര്യത്തില്‍ ബാബരിയുടെ ഓര്‍മ പുതുക്കി ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന വ്യാപകമായി ചിത്രരചന മല്‍സരം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ആലിയ സുധീര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ജൂനിയര്‍ ഫ്രന്റ്‌സ് സര്‍ക്കിള്‍ തലത്തില്‍ 'ഓര്‍മിക്കാം ബാബരി' എന്ന തലക്കെട്ടിലാണ് ചിത്രരചനാ മത്സരം (പെന്‍സില്‍) സംഘടിപ്പിക്കുന്നത്. എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. ഡിസംബര്‍ ഒന്നിനും അഞ്ചിനും ഇടയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. എ4 ബോണ്ട് പേപ്പറില്‍ സാധാരണ പെന്‍സില്‍ കൊണ്ടാണ് ചിത്രം വരക്കേണ്ടത്. ബാബരിയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് മത്സരത്തില്‍ പരിഗണിക്കുക. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനം നല്‍കും.

Next Story

RELATED STORIES

Share it