Sub Lead

ബാബരി വിധി പോസ്റ്റ്: റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പംഗങ്ങള്‍ക്കെതിരേ കേസ്; മധുര വിതരണം നടത്തിയ ഹിന്ദുത്വര്‍ക്കെതിരേ നടപടിയില്ല

ബാബരി വിധി സംബന്ധിച്ച് രഞ്ജിത്ത് ലാല്‍ മാധവന്‍ എന്നയാള്‍ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പില്‍ ഇട്ട പോസ്റ്റിനു കമ്മന്റ് ചെയ്ത രണ്ടുപേര്‍ക്കെതിരേയാണ് മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തത്. സൈബര്‍ സെല്ലിന്റെ പരാതിയില്‍ ഷെയ്ഫുദ്ദീന്‍ ബാബു, ഇബ്രാഹീം കുഞ്ഞിപ്പ എന്നീ അക്കൗണ്ട് ഉടമകള്‍ക്കെതിരേയാണ് കേസെടുത്തതെന്ന് കൊച്ചി സെന്‍ട്രല്‍ സിഐ ടോംസണ്‍ തേജസ് ന്യൂസിനോട് പറഞ്ഞു.

ബാബരി വിധി പോസ്റ്റ്: റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പംഗങ്ങള്‍ക്കെതിരേ കേസ്; മധുര വിതരണം നടത്തിയ ഹിന്ദുത്വര്‍ക്കെതിരേ നടപടിയില്ല
X

കൊച്ചി: ബാബരി കേസ് വിധിയുമായി ബന്ധപ്പെട്ട പോലിസ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഫേസ്ബുക്കിലെ മലയാളി കൂട്ടായ്മയായ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പംഗങ്ങള്‍ക്കെതിരേ കൊച്ചി സിറ്റി പോലിസ് കേസെടുത്തു. എന്നാല്‍, വിധിയില്‍ ആഹ്ലാദിക്കണമെന്നും ആഘോഷിക്കണമെന്നും ആഹ്വാനം ചെയ്യുകയും മധുരവിതരണം ചെയ്യുകയും ചെയ്ത് പോസ്റ്റിട്ട ഹിന്ദുത്വര്‍ക്കെതിരേ നടപടിയൊന്നുമില്ല. ബാബരി വിധി സംബന്ധിച്ച് രഞ്ജിത്ത് ലാല്‍ മാധവന്‍ എന്നയാള്‍ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പില്‍ ഇട്ട പോസ്റ്റിനു കമ്മന്റ് ചെയ്ത രണ്ടുപേര്‍ക്കെതിരേയാണ് മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തത്. സൈബര്‍ സെല്ലിന്റെ പരാതിയില്‍ ഷെയ്ഫുദ്ദീന്‍ ബാബു, ഇബ്രാഹീം കുഞ്ഞിപ്പ എന്നീ അക്കൗണ്ട് ഉടമകള്‍ക്കെതിരേയാണ് കേസെടുത്തതെന്ന് കൊച്ചി സെന്‍ട്രല്‍ സിഐ ടോംസണ്‍ തേജസ് ന്യൂസിനോട് പറഞ്ഞു. ബാബരി വിധിക്കു ശേഷമുള്ള കമ്മന്റിനല്ലെന്നും വിധി വരുന്നതിനു മുമ്പ് വെള്ളിയാഴ്ച ഇട്ട പോസ്റ്റില്‍ ഇരുവരും ചെയ്ത കമ്മന്റുകള്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടും ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തും മധുരവിതരണം നടത്തിയതു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഹിന്ദുത്വര്‍ക്കെതിരേ പോലിസ് നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. നേരത്തെ നിരവധി പ്രകോപന പോസ്റ്റുകളിടുകയും വിദ്വേഷപ്രചാരണം നടത്തുകയും ചെയ്തിരുന്ന രാഷ്ട്രീയ ബജ്‌റംഗ്ദള്‍ നേതാവ് പ്രതീഷ് വിശ്വനാഥ്, ശ്രീരാജ് കൈമള്‍ എന്നിവരാണ് ഇക്കുറിയും പോലിസ് നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ഫേസ്ബുക്ക് പോസ്റ്റിട്ടിട്ടുള്ളത്. ദീപം കത്തിച്ചുകൊണ്ട്, മധുരം വിതരണം ചെയ്ത് വമ്പിച്ച തോതില്‍ വിജയം ആഘോഷിക്കണമെന്നാണ് പ്രതീഷ് വിശ്വനാഥ് ആവശ്യപ്പെടുന്നത്. ആലപ്പുഴയില്‍ എഎച്ച്പി പ്രവര്‍ത്തകര്‍ ഹിന്ദു ഗൃഹങ്ങളില്‍ മധുരം വിതരണം ചെയ്യുന്ന ചിത്രമാണ് ശ്രീരാജ് കൈമള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ബാബരി കേസിലെ സുപ്രിം കോടതി വിധിയുമായി ബന്ധപ്പെട്ട് മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലിസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.




Next Story

RELATED STORIES

Share it