Kerala

വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ് പന്തളത്ത് 11കാരി ചികില്‍സയിലിരിക്കേ മരിച്ച സംഭവം; മരണം പേവിഷബാധ മൂലമല്ലെന്ന് പരിശോധനാഫലം

വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ് പന്തളത്ത് 11കാരി ചികില്‍സയിലിരിക്കേ മരിച്ച സംഭവം; മരണം പേവിഷബാധ മൂലമല്ലെന്ന് പരിശോധനാഫലം
X

പത്തനംതിട്ട: പത്തനംതിട്ട പന്തളത്തെ 11വയസ്സുകാരിയുടെ മരണം പേവിഷബാധ മൂലമല്ലെന്ന് പരിശോധന ഫലം. ചികില്‍സയിലിരിക്കെയാണ് കഴിഞ്ഞ വ്യാഴാഴ്ച 11വയസുള്ള ഹന്ന ഫാത്തിമ മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നില്ല. വളര്‍ത്തു പൂച്ചയുടെ നഖം കൊണ്ട് കുട്ടിക്ക് ശരീരത്തില്‍ മുറിവേറ്റിരുന്നു. രണ്ട് ഡോസ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയായിരുന്നു മരണം. മരണ കാരണം കണ്ടെത്താന്‍ പെണ്‍കുട്ടിയുടെ സ്രവ സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് പരിശോധനക്കയച്ചു.

Next Story

RELATED STORIES

Share it