You Searched For "Babari verdict"

ബാബരി വിധി: നീതിക്ക് നിരക്കാത്തതും നിരാശാജനകവുമെന്ന് മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റി

18 Nov 2019 1:08 PM GMT
വിധിയെക്കുറിച്ച് ജനാധിപത്യപരമായി അഭിപ്രായപ്രകടനം നടത്താനും വിമര്‍ശിക്കാനുമുള്ള അവകാശങ്ങള്‍ പോലും അടിച്ചമര്‍ത്തി നിശ്ശബ്ദമാക്കുന്ന പോലിസ് നടപടികള്‍ അങ്ങേയറ്റം അപലപനീയമാണ്.

ബാബരി വിധി: മുസ് ലിം വ്യക്തിനിയമ ബോര്‍ഡ് പുനപ്പരി ശോധനാ ഹരജി നല്‍കും

17 Nov 2019 11:44 AM GMT
ഓള്‍ ഇന്ത്യാ പേഴ്‌സനല്‍ ലോ ബോര്‍ഡ് യോഗത്തില്‍ മൗലാനാ റബി ഹസന്‍ നദ് വി, മൗലാനാ വലി റഹ് മാനി, ഖാലിദ് സെയ്ഫുല്ലാ റഷാദി, മൗലാനാ ഉംറയ്ന്‍, സഫരിയാബ് ജീലാനി, അസദുദ്ദീന്‍ ഉവൈസി എംപി, മൗലാനാ അര്‍ഷദ് മദനി, മഹ്മൂദ് മദനി, റിട്ട. സുപ്രിംകോടതി ജഡ്ജി ഖാദരി, സാദത്തുല്ല ഹുസയ്‌നി, എസ് ക്യു ആര്‍ ഇല്ല്യാസ്, അബ്ദുല്‍ വാഹിദ് സേഠ്(പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ), മുഹമ്മദ് ഷഫി(എസ് ഡിപി ഐ), സിറാജ് ഇബ്രാഹീം സേഠ്, ഇ ടി മുഹമ്മദ് ബഷീര്‍ എംപി(ഐയുഎംഎല്‍), പ്രഫ. ആലിക്കുട്ടി മുസ് ല്യാര്‍, ത്വയ്യിബ് ഹുദവി(സമസ്ത) തുടങ്ങിയവര്‍ പങ്കെടുത്തു.

ബാബരി വിധി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് തീരാകളങ്കം- അൽ ഹാദി അസോസിയേഷൻ

16 Nov 2019 4:47 AM GMT
പൊതുജനങ്ങളുടെ അവസാന ആശ്രയമായ കോടതികൾ പക്ഷം ചേരുന്നതും തെളിവുകളെയും വസ്തുതകളെയും അവഗണിച്ച് നിക്ഷിപ്ത താല്പര്യങ്ങൾക്കായി വിധി പറയുന്നതും ജനാധിപത്യ സംവിധാനത്തിന്റെ മരണമണിയെയാണ് സൂചിപ്പിക്കുന്നത്.

ബാബരി ഭൂമി: യുക്തിസഹമല്ലാത്ത വിധി

14 Nov 2019 2:47 PM GMT
-ബാബരി കേസിലെ സുപ്രിംകോടതി വിധിയെ രാഷ്ട്രീയ നിരീക്ഷകന്‍ ഭാ സുരേന്ദ്രബാബുവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജി ശക്തിധരനും വിലയിരുത്തുന്നു

ബാബരി: 'വിചിത്ര വിധി' സംവാദവുമായി എസ്ഡിപിഐ

13 Nov 2019 1:45 PM GMT
ബാബരി മസ്ജിദ് കോടതി വിധിയോടുള്ള ജനകീയ പ്രതിഷേധമായി രാഷ്ട്രപതിക്കു കത്തയക്കുമെന്ന് എസ്ഡിപിഐ. ഡിസംബർ മൂന്നുമുതൽ തെരുവുസംവാദങ്ങൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ.

ബാബരി മസ്ജിദ്: 'ചരിത്രവിധി അല്ല, വിചിത്ര വിധി'; പ്രതിഷേധം വ്യാപകമാക്കും: എസ്ഡിപിഐ

13 Nov 2019 11:33 AM GMT
വസ്തുതകളെ പൂര്‍ണമായി അവഗണിച്ച വിചിത്ര വിധിയാണ് സുപ്രിം കോടതിയില്‍ നിന്നുണ്ടായത്. 1528 മുതല്‍ ആരാധന നടക്കുന്ന പള്ളി കയ്യേറി വിഗ്രഹം സ്ഥാപിച്ചതും, നിയമത്തെ കാറ്റില്‍ പറത്തി തകര്‍ത്ത് കളഞ്ഞതും തെറ്റാണെന്ന് പ്രഖ്യാപിക്കുന്ന കോടതി പതിനാറാം നൂറ്റാണ്ടിന് മുമ്പുള്ള ഐതിഹ്യങ്ങളെയും ഏതാനും ചില നിഗമനങ്ങളെയും മുന്‍നിര്‍ത്തി തര്‍ക്കഭൂമി ഒരു പക്ഷത്തിന് മാത്രം വിധിച്ചത് മതേതരത്വത്തിനും നീതിന്യായ വ്യവസ്ഥതയിലുള്ള വിശ്വാസത്തിനും മുറിവേല്‍പ്പിച്ചിരിക്കുകയാണ്.

ബാബരി വിധി അനീതി: പോപുലര്‍ ഫ്രണ്ട് പ്രതിഷേധ വിളംബരം

11 Nov 2019 12:19 PM GMT
തിരൂര്‍ ബസ്സ്റ്റാന്റില്‍ നിന്ന് തുടങ്ങിയ പ്രതിഷേധ പരിപാടി നൂറ് മീറ്റര്‍ അകലെവച്ച് പോലിസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്റിന് ഉള്ളില്‍ തന്നെ പ്രകടനം നടത്തുകയും വിളമ്പര പ്രഖ്യാപനവും നടത്തി.

ഇതൊന്നും നീതിയല്ല, എല്ലാം രാഷ്ട്രീയമാണ്; ബാബരി വിധിക്കു പിന്നാലെ ഗാന്ധിജിയുടെ പൗത്രന്‍

9 Nov 2019 4:54 PM GMT
ന്യൂഡല്‍ഹി: ഇതൊന്നും നീതിയല്ലെന്നും എല്ലാം രാഷ്ട്രീയമാണെന്നും മഹാത്മാ ഗാന്ധിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധി. ബാബരി കേസില്‍ സുപ്രിംകോടതി വിധി...

ബാബരി വിധി: തര്‍ക്കം തീരും, പക്ഷെ ചോദ്യം ചെയ്യപ്പെടാവുന്നത്-സിപിഎം

9 Nov 2019 1:00 PM GMT
അയോധ്യയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കത്തിലാണ് സുപ്രിം കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. വന്‍തോതിലുള്ള അക്രമങ്ങള്‍ക്കും ജനങ്ങളുടെ ജീവനഷ്ടത്തിനും കാരണമാകുന്ന വിധത്തില്‍ വര്‍ഗീയ ശക്തികള്‍ മുതലെടുത്ത തര്‍ക്കം അവസാനിപ്പിക്കാന്‍ സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധി കാരണമാകുമെന്നും പൊളിറ്റ്ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ബാബരി വിധി പോസ്റ്റ്: റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പംഗങ്ങള്‍ക്കെതിരേ കേസ്; മധുര വിതരണം നടത്തിയ ഹിന്ദുത്വര്‍ക്കെതിരേ നടപടിയില്ല

9 Nov 2019 12:57 PM GMT
ബാബരി വിധി സംബന്ധിച്ച് രഞ്ജിത്ത് ലാല്‍ മാധവന്‍ എന്നയാള്‍ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പില്‍ ഇട്ട പോസ്റ്റിനു കമ്മന്റ് ചെയ്ത രണ്ടുപേര്‍ക്കെതിരേയാണ് മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തത്. സൈബര്‍ സെല്ലിന്റെ പരാതിയില്‍ ഷെയ്ഫുദ്ദീന്‍ ബാബു, ഇബ്രാഹീം കുഞ്ഞിപ്പ എന്നീ അക്കൗണ്ട് ഉടമകള്‍ക്കെതിരേയാണ് കേസെടുത്തതെന്ന് കൊച്ചി സെന്‍ട്രല്‍ സിഐ ടോംസണ്‍ തേജസ് ന്യൂസിനോട് പറഞ്ഞു.

തങ്ങളുടെ 67 ഏക്കര്‍ സ്ഥലം കൈയേറിയിട്ട് അഞ്ച് ഏക്കര്‍ തരുന്നത് എന്ത് നീതിയെന്ന് വ്യക്തിനിയമ ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി

9 Nov 2019 11:59 AM GMT
സുപ്രിം കോടതി മുസ്‌ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ സ്ഥലം നല്‍കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. തങ്ങള്‍ക്ക് ബാബരി മസ്ജിദിന് പകരമായി നൂറ് ഏക്കര്‍ സ്ഥലം ലഭിച്ചിട്ടും കാര്യമില്ലെന്നും എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ബാബരി: കോടതി വിധിയോട് ജനാധിപത്യപരമായി വിയോജിക്കുന്നു-മഅ്ദനി

9 Nov 2019 11:02 AM GMT
പ്രതികൂല വിധി അഭിമുഖീകരിക്കേണ്ടിവന്ന സമുദായം നിയമപരമായി അവശേഷിക്കുന്ന എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തണം

ബാബരി മസ്ജിദ് വിധി: നീതിയും വസ്തുതകളും ബലികഴിച്ചെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

9 Nov 2019 10:55 AM GMT
സംഘപരിവാര്‍ ഉന്നയിക്കുന്ന അയുക്തിപരമായ അവകാശവാദങ്ങള്‍ക്ക് നിയമപരമായ അനുമതി നല്‍കുന്നതാണ് ഈ വിധി

ബാബരി കേസ്: സുപ്രിംകോടതി വിധി അംഗീകരിക്കുന്നുവെന്ന് ഇഖ്ബാല്‍ അന്‍സാരി

9 Nov 2019 9:59 AM GMT
ന്യൂഡല്‍ഹി: ബാബരി കേസില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച വിധി അംഗീകരിക്കുന്നുവെന്നും കോടതിയെയും അതിന്റെ തീരുമാനങ്ങളെയും മാനിക്കുന്നുവെന്നും പ്രധാന...

കോടതി വിധി ദുഖകരം: സമസ്ത

9 Nov 2019 9:51 AM GMT
സമാധാനവും സൗഹൃദവും തകരാതിരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അവര്‍ പറഞ്ഞു.

ബാബരി വിധി സ്വാഗതാര്‍ഹം: ആര്‍എസ്എസ്

9 Nov 2019 9:48 AM GMT
ഇനി തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും മാറ്റിവെയ്ക്കാം. തര്‍ക്കഭൂമിയില്‍ എല്ലാവരും ചേര്‍ന്ന് ക്ഷേത്രം നിര്‍മിക്കുമെന്നും ഭാഗവത് പറഞ്ഞു. കേസിലെ വിധിയെ ജയവും തോല്‍വിയുമായി കാണേണ്ടതില്ല. സമൂഹത്തില്‍ സമാധാനന്തരീക്ഷം നിലനിര്‍ത്താന്‍ പ്രവര്‍ത്തിച്ച എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും മോഹന്‍ ഭാഗവത് മാധ്യമങ്ങളോട് പറഞ്ഞു.

ബാബരിഭൂമി രാമക്ഷേത്രത്തിന് നൽകണം: സുപ്രീംകോടതി

9 Nov 2019 9:24 AM GMT
പകരം മുസ് ലിംകള്‍ക്ക് പള്ളി നിർമിക്കാൻ അഞ്ച് ഏക്കർ ഭൂമി ഉചിതമായസ്ഥലത്ത് നൽകണമെന്നും സുപ്രീംകോടതി

ബാബരി വിധി: ഫേസ്ബുക്കില്‍ പ്രകോപന പോസ്റ്റ്; ആദ്യ അറസ്റ്റ് മഹാരാഷ്ട്രയില്‍

9 Nov 2019 6:55 AM GMT
മഹാരാഷ്ട്ര ധൂലെ ജില്ലയിലെ ഓള്‍ഡ് ആഗ്രയില്‍ നിന്നുള്ള നിന്നുള്ള സഞ്ജയ് രാമേശ്വര്‍ ശര്‍മ(56)യെയാണ് പോലിസ് അറസ്റ്റ് ചെയ്തത്

വിധിയെ മാനിക്കുന്നുവെന്ന് സുന്നി വഖ് ഫ് ബോര്‍ഡ്; പുനപരിശോധനാ ഹരജി നല്‍കുമെന്ന് മുസ് ലിം പേഴ്‌സനല്‍ ബോര്‍ഡ്

9 Nov 2019 6:19 AM GMT
സുപ്രിംകോടതി വിധി മാനിക്കണമെന്നും സമാധാനം കാത്തുസൂക്ഷിക്കണമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു

ബാബരി മസ്ജിദ് കേസ് നാള്‍വഴി: വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കവും നിയമയുദ്ധവും

9 Nov 2019 4:43 AM GMT
1885ല്‍ ബാബരി മസ്ജിദ് ഭൂമിയുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ തുടങ്ങി 134 വര്‍ഷത്തെ നിയമയുദ്ധത്തിനാണ് രാജ്യം സാക്ഷ്യംവഹിച്ചത്. നീണ്ട 40 ദിവസത്തെ തുടര്‍ച്ചയായ വാദം കേള്‍ക്കലിനുശേഷമാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസില്‍ വിധി പ്രഖ്യാപിക്കാനൊരുങ്ങുന്നത്.

ബാബരി വിധി: നീതിയുക്തമാവാന്‍ പ്രാര്‍ഥിക്കണമെന്ന് ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍

8 Nov 2019 6:26 PM GMT
മലപ്പുറം: ബാബരി മസ്ജിദ് കേസിലെ വരാനിരിക്കുന്ന സുപ്രിംകോടതി വിധി വസ്തുതകളെ അടിസ്ഥാനപ്പെടുത്തി നീതിയുക്തമായിത്തീരാന്‍ എല്ലാ വിശ്വാസികളും...

ബാബരി വിധി: വിദ്വേഷ പോസ്റ്റിട്ടാല്‍ ഉടനടി അറസ്റ്റ്; ജാമ്യമില്ലാ വകുപ്പ്

8 Nov 2019 5:12 PM GMT
സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യും. ഇവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും

ബാബരി വിധി: സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി

8 Nov 2019 4:28 PM GMT
ബാബരി മസ്ജിദ് തകര്‍ക്കുന്ന സാഹചര്യം ഉണ്ടായപ്പോള്‍ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്

ബാബരി കേസ്: യുപി ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നടത്തി

8 Nov 2019 3:16 PM GMT
അതേസമയം, ചീഫ് ജസ്റ്റിസിന്റെ നടപടി അഭൂതപൂര്‍വമാണെന്നും ആഭ്യന്തര മന്ത്രാലയം വഴിയാണ് ഇടപെടേണ്ടതെന്നും മുന്‍ ജഡ്ജിമാരും നിയമ വിദഗ്ധരും വിമര്‍ശിച്ചു

ബാബരി വിധിക്ക് കാതോര്‍ത്ത് രാജ്യം; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം;സുരക്ഷ നേരിട്ട് വിലയിരുത്തി ചീഫ് ജസ്റ്റിസ്

8 Nov 2019 4:55 AM GMT
സുരക്ഷാ സേനയ്ക്ക് വേണ്ടി 300 സ്‌കൂളുകളും ഏറ്റെടുത്തിട്ടുണ്ട്. യുപിയിലേയ്ക്ക് 4,000 അര്‍ധസൈനികരെ അയച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വിധി വരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അനിഷ്ടസംഭവങ്ങളും സാമുദായിക സംഘര്‍ഷങ്ങളും തയാന്‍ കര്‍ശന നിരീക്ഷണം വേണമെന്നും ആഭ്യന്തരമന്ത്രാലയം ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള കൊത്തുപണി നിര്‍ത്തിവച്ചതായി റിപോര്‍ട്ട്

7 Nov 2019 2:23 PM GMT
ഉത്തര്‍പ്രദേശില്‍ മുലായം സിങ് യാദവ് മുഖ്യമന്ത്രിയായിരുന്ന 1990ലാണ് വിഎച്ച്പി ക്ഷേത്രത്തിനു വേണ്ടിയുള്ള കൊത്തുപണികള്‍ ആരംഭിച്ചത്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് ആര്‍എസ്എസിനെയും വിഎച്ച്പിയെയും ആറുമാസത്തേക്ക് നിരോധിച്ചപ്പോഴും കൊത്തുപണികള്‍ തുടര്‍ന്നിരുന്നതായി അയോധ്യയിലെ സൂര്യ കുഞ്ഞ് സീതാരാം ക്ഷേത്രത്തിലെ സന്യാസിയായ യുഗല്‍ കിഷോര്‍ ശരണ്‍ ശാസ്ത്രി പറഞ്ഞു.

ബാബരി മസ്ജിദ് കേസ് വിധി: മാധ്യമങ്ങള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി എന്‍ബിഎസ്എ

6 Nov 2019 9:55 AM GMT
ബാബരി കേസുമായി ബന്ധപ്പെട്ട ഏതൊരു വാര്‍ത്തയും പ്രകോപനപരമാവാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാമുദായിക ഐക്യവും രാജ്യത്തിന്റെ മതേതര ധാര്‍മികതയും പൊതുജനതാല്‍പര്യവും സംരക്ഷിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് നല്‍കുന്നതെന്ന് കര്‍ശനമായി ഉറപ്പുവരുത്തണം.

ബാബരി കേസ് വിധി; ഡിസംബര്‍ പത്തുവരെ നിരോധനാജ്ഞ

14 Oct 2019 12:43 AM GMT
ലഖ്‌നോ: ബാബരി കേസുമായി ബന്ധപ്പെട്ട കേസിലെ വിധി നവംബര്‍ പകുതിയോടെ വരാനിരിക്കെ അയോധ്യയിലും സമീപപ്രദേശങ്ങളിലും ഡിസംബര്‍ പത്ത് വരെ നിരോധനാജ്ഞ. ജില്ലാ...
Share it
Top