Latest News

കലാനിധി - കവിത ലാപന മത്സരവും ,പുസ്തക പ്രകാശനവും ,മീഡിയ പുരസ്കാര സമർപ്പണവും 2025 ജൂലൈ 20 ന് കോഴിക്കോട്

കലാനിധി - കവിത  ലാപന മത്സരവും ,പുസ്തക പ്രകാശനവും ,മീഡിയ പുരസ്കാര സമർപ്പണവും 2025 ജൂലൈ 20 ന് കോഴിക്കോട്
X

കോഴിക്കോട് : കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ യുവ സാഹിത്യകാരൻ ശ്രീ. ഹാഷിം കടുപ്പാടത്ത് രചന നിർവഹിച്ച കലാ പ്രണയം വിപ്ലവം, മഹാരാജാസ് ,സെമിത്തേരി എന്നി കൃതികളുടെ പ്രകാശനവും, കലാനിധി കവിതലാപനമത്സരവും, മീഡിയ പുരസ്കാര സമർപ്പണവും സാഹിത്യകാരിയും എഴുത്തുകാരിയുമായ ശ്രീമതി. സാറാ ജോസഫ് 2025 ജൂലൈ 20 ന് കോഴിക്കോട് വെച്ച് നിർവഹിക്കും. ചടങ്ങിൽ പി. ആർ നാഥൻ, (നോവലിസ്റ്റ്, ) പി. കെ. ഗോപി, (ഗാനരചയിതാവ് ) എന്നിവർ പുസ്തക പ്രകാശനം നിർവഹിക്കും. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പി. അനിലും ,ഉമാദേവി തുരുത്തേരിയും (കവി, ) പുസ്തകങ്ങൾ ഏറ്റുവാങ്ങും.

Next Story

RELATED STORIES

Share it