Sub Lead

ഇന്ത്യന്‍ നാഷണല്‍ ആര്‍മി അംഗമായിരുന്ന മുതിര്‍ന്ന സ്വാതന്ത്ര്യ സമര സേനാനി ഷെയ്ഖ് റമദാന്‍ ഖുറേഷി അന്തരിച്ചു

ഏപ്രില്‍ മൂന്നിന് ഒഡീഷയില്‍ വച്ചായിരുന്നു ഖുറേഷിയുടെ അന്ത്യം.

ഇന്ത്യന്‍ നാഷണല്‍ ആര്‍മി അംഗമായിരുന്ന മുതിര്‍ന്ന സ്വാതന്ത്ര്യ സമര സേനാനി ഷെയ്ഖ് റമദാന്‍ ഖുറേഷി അന്തരിച്ചു
X

ഭുവനേശ്വര്‍: ഇന്ത്യയിലെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരായ സായുധ പോരാട്ടത്തിന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആസാദ് ഹിന്ദ് ഫൗജ് (ഇന്ത്യന്‍ നാഷണല്‍ ആര്‍മി)ലെ അംഗമായിരുന്ന മുതിര്‍ന്ന സ്വാതന്ത്ര്യ സമര സേനാനി ഷെയ്ഖ് റംസാന്‍ ഖുറേഷി (92) അന്തരിച്ചു. ഏപ്രില്‍ മൂന്നിന് ഒഡീഷയില്‍ വച്ചായിരുന്നു ഖുറേഷിയുടെ അന്ത്യം. ബര്‍മയിലും ജപ്പാനിലും സുഭാഷ് ചന്ദ്രബോസിനോടൊപ്പം യുദ്ധം ചെയ്ത അദ്ദേഹം നിരവധി വര്‍ഷങ്ങള്‍ തടവിലായിരുന്നു. സുഭാഷ് ബോസിന്റെ ഇടപെടല്‍ കാരണമാണ് അദ്ദേഹത്തിന് പുറത്തുവരാന്‍ സാധിച്ചത്. ഒഡീഷയിലെ ബര്‍ഗഡ് ജില്ലയിലെ പെയ്ക്മല്‍ ബ്ലോക്കിലെ മണ്ടോസിലിലെ ഒരു ഗ്രാമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. 2018 ജനുവരി 18ന് ഭുപനേശ്വറില്‍നടന്ന നേതാജി ജയന്തി ആഘോഷത്തോടനുബന്ധിച്ച് ഖുറേഷിയെ ആദരിച്ചിരുന്നു.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും ആസാദ് ഹിന്ദ് ഫൗജിന്റെയും പാരമ്പര്യം അവകാശപ്പെടാന്‍ ഇന്ന് രാഷ്ട്രീയ നേതാക്കള്‍ മല്‍സരിക്കുമ്പോഴും ഷെയ്ഖ് റംസാന്‍ ഏറെ പരിതാപകരമായ ജീവിതമാണ് നയിച്ചുവന്നിരുന്നത്.സ്വാതന്ത്ര്യസമരസേനാനികള്‍ക്കുള്ള പെന്‍ഷന്‍ പോലും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. 92ാം വയസ്സിലും കുടകള്‍ നന്നാക്കിയാണ് തന്റെ 22ഉം 21ഉം വയസ്സുള്ള കുട്ടികളെ വളര്‍ത്തിയിരുന്നത്.ഖുറേഷി ഒരിക്കലും അംഗീകാരം ആഗ്രഹിച്ചിരുന്നില്ല.'എനിക്ക് രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം' എന്ന നേതാജിയുടെ മുദ്രാവാക്യം ഷെയ്ക്കിനെ വളരെയധികം പ്രചോദിപ്പിച്ചു, ഈ മുദ്രാവാക്യം അദ്ദേഹത്തെ ഫൗജിലേക്ക് ആകര്‍ഷിച്ചു. സ്വാതന്ത്ര്യാനന്തരം അദ്ദേഹം സൈന്യത്തില്‍ ചേരാന്‍ ശ്രമിച്ചുവെങ്കിലും അങ്ങനെ ചെയ്യാന്‍ കഴിഞ്ഞില്ല.

Next Story

RELATED STORIES

Share it