Sub Lead

ഖാംനഈയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കും; സുപ്രധാന യോഗം ഇന്ന്

ഖാംനഈയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കും; സുപ്രധാന യോഗം ഇന്ന്
X

തെഹ്റാന്‍: ഖാംനഈയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനായി ഇറാനിലെ 'അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ്' അടുത്ത 24 മണിക്കൂറിനുള്ളില്‍ യോഗം ചേരും. പുതിയ നേതാവിനെ കണ്ടെത്തുന്നത് വരെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ താല്‍കാലിക സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതവരെ ഈ കൗണ്‍സിലാണ് ഭരണം നിയന്ത്രിക്കുക.

ഇസ്രായേലുമായി യുദ്ധം പ്രഖ്യാപിച്ചതിനാല്‍ രാജ്യത്തെ പ്രധാന തന്ത്രപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ആണ്. യുദ്ധതന്ത്രങ്ങള്‍ മെനയുന്നതിലും നടപ്പാക്കുന്നതിലും ഇവരുടെ തീരുമാനമാണ് അന്തിമം.

രാജ്യത്ത് യുഎസും ഇസ്രായേലും സൃഷ്ടിച്ചെടുത്ത ആഭ്യന്തര കലാപം ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ്. അതിനിടെ ഞായറാഴ്ച പുലര്‍ച്ചെയും ഗള്‍ഫ് മേഖലയില്‍ ഇറാന്റെ മിസൈലുകള്‍ പ്രതിരോധ സംവിധാനങ്ങള്‍ വെടിവെച്ചിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഖാംനഈയുടെ വധത്തിന് പ്രതികാരം ചെയ്യാതെ യുദ്ധം നിര്‍ത്തില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍. യുഎസ് കരയുദ്ധത്തിന് തയ്യാറായാല്‍ വലിയ നാശം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it