Sub Lead

നോര്‍വെയിലെ യുഎസ് എംബസിയില്‍ സ്‌ഫോടനം

നോര്‍വെയിലെ യുഎസ് എംബസിയില്‍ സ്‌ഫോടനം
X

ഓസ്ലോ: നോര്‍വെ തലസ്ഥാനമായ ഓസ്ലോയിലെ യുഎസ് എംബസിയില്‍ ശക്തമായ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.

സ്‌ഫോടനത്തിന്റെ കാരണത്തെക്കുറിച്ചോ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചോ നിലവില്‍ വ്യക്തതയില്ലെന്ന് ഓസ്ലോ പോലിസ് അറിയിച്ചു. ശക്തമായ സ്‌ഫോടന ശബ്ദം കേള്‍ക്കുകയും ആ പ്രദേശത്ത് നിന്ന് പുക ഉയര്‍ന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ എംബസിയില്‍ സ്‌ഫോടനം നടന്നതായി ഞങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് നോര്‍വെ പോലിസ് വക്താവ് മൈക്കല്‍ ഡെല്ലെമിര്‍ വ്യക്തമാക്കി. കോണ്‍സുലര്‍ വിഭാഗത്തിന്റെ പ്രവേശന കവാടത്തിലാണ് സ്‌ഫോടനം നടന്നത്. ആരാണ് പിന്നിലെന്ന് അന്വേഷിച്ച് വരികയാണ്. ആ പ്രദേശത്തുനിന്ന് മറ്റ് സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഡെല്ലമിര്‍ പറഞ്ഞു.

സ്‌ഫോടനം നടന്ന എംബസിക്ക് പുറത്തുനിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്. അതേസമയം മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്‌ഫോടനത്തിന് ബന്ധമുള്ളതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

Next Story

RELATED STORIES

Share it