ശബരിമല: കാട്ടാന ആക്രമണത്തില്‍ അയ്യപ്പ ഭക്തന്‍ മരിച്ചു

ഭക്തന്‍മാര്‍ സന്നിധാനത്തേക്ക് കാല്‍നടയായി വരുന്ന വഴിയില്‍ വച്ചുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ അയ്യപ്പ ഭക്തന്‍ മരിച്ചു. തമിഴ്‌നാട് സേലം പള്ളിപ്പെട്ടി സ്വദേശി ജ്ഞാന ശേഖരന്റെ മകന്‍ പരമശിവം(35) ആണു മരിച്ചത്.

ശബരിമല: കാട്ടാന ആക്രമണത്തില്‍ അയ്യപ്പ ഭക്തന്‍ മരിച്ചു

ശബരിമല: ശബരിമലയില്‍ കരിയിലാംതോടിനും കരിമലയ്ക്കും ഇടക്ക്, ഭക്തന്‍മാര്‍ സന്നിധാനത്തേക്ക് കാല്‍നടയായി വരുന്ന വഴിയില്‍ വച്ചുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ അയ്യപ്പ ഭക്തന്‍ മരിച്ചു. തമിഴ്‌നാട് സേലം പള്ളിപ്പെട്ടി സ്വദേശി ജ്ഞാന ശേഖരന്റെ മകന്‍ പരമശിവം(35) ആണു മരിച്ചത്. രാത്രി ഭക്തര്‍ വിശ്രമിക്കുന്നതിനിടെ കാട്ടാന വരികയും രക്ഷപ്പെടുന്നതിനായി പരമശിവം അടുത്ത കടയിലേക്ക് ഓടിപ്പോവുന്നതിനിടെ ആക്രമണത്തിനിരയാവുകയുമായിരുന്നു. ഉടന്‍ വനപാലകരും ഭക്തന്‍മാരും ചേര്‍ന്ന് മുണ്ടക്കയത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

RELATED STORIES

Share it
Top