Sub Lead

ബാബരി ഭൂമി തര്‍ക്കം; വേഗത്തില്‍ വാദം കേള്‍ക്കണെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രിം കോടതി

വിഷയം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് അറിയിച്ചു.

ബാബരി ഭൂമി തര്‍ക്കം; വേഗത്തില്‍ വാദം കേള്‍ക്കണെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രിം കോടതി
X

ന്യൂഡല്‍ഹി: രാമജന്മഭൂമി-ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ വാദം കേള്‍ക്കല്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരില്‍ ഒരാള്‍ സുപ്രിം കോടതിയെ സമീപിച്ചു. വിഷയം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് അറിയിച്ചു. കേസ് വേഗത്തില്‍ വാദം കേള്‍ക്കുന്നത് പരിഗണിക്കാന്‍ ആവശ്യമായ അപേക്ഷ സമര്‍പ്പിക്കാന്‍ ഹരജിക്കാരനായ ഗോപാല്‍ സിങ് വിശാരദിനോട് ഗൊഗോയി ആവശ്യപ്പെട്ടു.

തര്‍ക്കം പരിഹരിക്കുന്ന കാര്യത്തില്‍ മധ്യസ്ഥ സമിതിയുടെ ഭാഗത്ത് നിന്ന് യാതൊരു പുരോഗതിയും ഉണ്ടാവാത്ത സാഹചര്യത്തിലാണ് വാദം കേള്‍ക്കല്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെടുന്നതെന്ന് ഗോപാല്‍ സിങ് വിശാരദ് പറഞ്ഞു.

ബാബരി തര്‍ക്കം പരഹിരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മധ്യസ്ഥ സമിതിക്ക് മെയ് 10ന് സുപ്രിം കോടതി സമയം നീട്ടിക്കൊടുത്തിരുന്നു. ആഗസ്ത് 15വരെയാണ് സമിതി സമയം ആവശ്യപ്പെട്ടത്.

റിട്ടയേഡ് സുപ്രിം കോടതി ജഡ്ജി എഫ്എംഐ കലീഫുല്ലയാണ് സമിതിയുടെ അധ്യക്ഷന്‍. ജീവന കല ആചാര്യന്‍ രവി ശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലുള്ളത്. ബന്ധപ്പെട്ട കക്ഷികളുമായി സംസാരിച്ച് സമവായം ഉണ്ടാക്കുകയാണ് സമിതിയുടെ ദൗത്യം.

Next Story

RELATED STORIES

Share it