Sub Lead

ഓസീസ് ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

ഓസീസ് ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു
X

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ (52) അന്തരിച്ചു. തായ്‌ലന്‍ഡിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായിരുന്ന വോണ്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ്. വോണിന്റെ മാനേജ്‌മെന്റ് കമ്പനി അല്‍പ്പം മുമ്പ് പുറത്തിറക്കിയ ഒരു ഹ്രസ്വ പ്രസ്താവനയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തായ്‌ലന്‍ഡിലെ കോ സാമുയിയില്‍ വച്ച് അദ്ദേഹം അന്തരിച്ചുവെന്ന് സ്ഥിരീകരിച്ചു.

'ഷെയ്ന്‍ തന്റെ വില്ലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി, മെഡിക്കല്‍ സ്റ്റാഫിന്റെ പരമാവധി ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല'. വോണിന്റെ മാനേജ്‌മെന്റ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it