Sub Lead

മന്ത്രി ശ്രീനിവാസ് ഗൗഡയെ കൊലപ്പെടുത്താന്‍ ശ്രമം; ബിജെപി നേതാവിന്റെ സഹായികള്‍ അറസ്റ്റില്‍

ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട മനുരു രവി, മധുസൂദന്‍ രാജു, രാഘവേന്ദര്‍ രാജു, അമരേന്ദ്ര രാജു എന്നിവര്‍ക്ക് റെഡ്ഡിയുടെ ക്വാര്‍ട്ടേഴ്‌സില്‍ അഭയം നല്‍കി.ഗൂഢാലോചനയില്‍ റെഡ്ഡിയുടെ പങ്ക് അന്വേഷിച്ച് വരികയാണെന്നും കമ്മിഷണര്‍ വ്യക്തമാക്കി

മന്ത്രി ശ്രീനിവാസ് ഗൗഡയെ കൊലപ്പെടുത്താന്‍ ശ്രമം; ബിജെപി നേതാവിന്റെ സഹായികള്‍ അറസ്റ്റില്‍
X

തെലങ്കാന:സംസ്ഥാന എക്‌സൈസ്, ടൂറിസം മന്ത്രി വി ശ്രീനിവാസ് ഗൗഡിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേരെ തെലങ്കാന പോലിസ് അറസ്റ്റ് ചെയ്തു.ബിജെപി നേതാവ് എ പി ജിതേന്ദര്‍ റെഡ്ഡിയുടെ സഹായികളാണ് പ്രതികള്‍.ജിതേന്ദര്‍ റെഡ്ഡിയുടെ ന്യൂഡല്‍ഹിയിലെ വസതിയില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മഹ്ബൂബ് നഗര്‍ ജില്ലയില്‍ നിന്നുള്ള ശ്രീനിവാസ് ഗൗഡും,ജിതേന്ദര്‍ റെഡ്ഡിയും രാഷ്ട്രീയ എതിരാളികളാണ്.റെഡ്ഡിയുടെ കൂട്ടാളികളായ മധുസൂദന്‍ രാജുവും അമരേന്ദര്‍ രാജുവും പ്രതികള്‍ക്ക് 15 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി സൈബരാബാദ് പോലിസ് കമ്മിഷണര്‍ എം സ്റ്റീഫന്‍ രവീന്ദ്ര പറഞ്ഞു.മധുസൂദന്‍ രാജുവിനേയും,അമരേന്ദര്‍ രാജുവിനേയും പോലിസ് അറസ്റ്റ് ചെയ്തു.പ്രതികളില്‍ നിന്ന് 9 എംഎം പിസ്റ്റളും,നാടന്‍ റിവോള്‍വറും പോലിസ് കണ്ടെടുത്തു.

ഫാറൂഖ്, ഹൈദര്‍ അലി എന്നിവര്‍ ഫെബ്രുവരി 25ന് ബഷീറാബാദ് പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുകള്‍ ഉണ്ടായിരിക്കുന്നത്.ജിതേന്ദര്‍ റെഡ്ഡിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായ രാജു, മന്ത്രിയെ കൊല്ലാന്‍ ഫാറൂഖിന്റെ സഹായം തേടാന്‍ ബന്ധപ്പെട്ടിരുന്നതായി കമ്മിഷണര്‍ രവീന്ദ്ര പറഞ്ഞു. എന്നാല്‍ ഫാറൂഖ് തന്റെ സുഹൃത്ത് ഹൈദരലിയെ പദ്ധതി അറിയിക്കുകയായിരുന്നു.പദ്ധതി ചോര്‍ത്തിയേക്കുമെന്ന തോന്നലില്‍ ഫാറൂഖിനെയും അലിയെയും ഇല്ലാതാക്കാന്‍ രാജു ആഗ്രഹിച്ചിരുന്നതായും പോലിസ് പറയുന്നു. രാജുവിന്റെ കൂട്ടാളികളായ യദയ്യ, നാഗരാജു, വിശ്വനാഥ് എന്നിവര്‍ ഫെബ്രുവരി 25 ന് ഫാറൂഖിനെയും അലിയെയും കൊല്ലാന്‍ പിന്തുടരുകയായിരുന്നു. മൂവരും കത്തികള്‍ കൈവശം വച്ചിരുന്നെന്നും കമ്മിഷണര്‍ പറഞ്ഞു.എന്നാല്‍, ഫാറൂഖും അലിയും രക്ഷപ്പെട്ട ഉടനെ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട മനുരു രവി, മധുസൂദന്‍ രാജു, രാഘവേന്ദര്‍ രാജു, അമരേന്ദ്ര രാജു എന്നിവര്‍ക്ക് റെഡ്ഡിയുടെ ക്വാര്‍ട്ടേഴ്‌സില്‍ അഭയം നല്‍കി.'ഗൂഢാലോചനയില്‍ റെഡ്ഡിയുടെ പങ്ക് അന്വേഷിച്ച് വരികയാണെന്നും കമ്മിഷണര്‍ വ്യക്തമാക്കി.മാര്‍ച്ച് രണ്ടിന് പ്രതികളായ അഞ്ച് പേരെ പോലിസ് അറസ്റ്റ് ചെയ്തു.ബിജെപി നേതാവിന്റെ പിഎ രാജുവിനെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.മന്ത്രിയെ വധിക്കാനായിരുന്നു പദ്ധതിയെന്ന് തെലങ്കാന പോലിസ് പറഞ്ഞു. എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും കമ്മിഷണര്‍ പറഞ്ഞു.

ഭരണകക്ഷിയായ ടിആര്‍എസും ബിജെപിയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കേസ് തെലങ്കാനയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയേക്കും.2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ദേശീയ മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ടിആര്‍എസ്.

Next Story

RELATED STORIES

Share it