Sub Lead

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; റേഷന്‍ കടയുടമ അറസ്റ്റില്‍

രക്ഷിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയ റേഷന്‍ കടയുടമ സാബു 12കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; റേഷന്‍ കടയുടമ അറസ്റ്റില്‍
X

കട്ടപ്പന: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍പോയ റേഷന്‍ കടയുടമ അറസ്റ്റില്‍. കട്ടപ്പന സ്വദേശി സാബുവാണ് അറസ്റ്റിലായത്. ആഗസ്ത് 21നാണ് കേസിനാസ്പദമായ സംഭവം. രക്ഷിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയ റേഷന്‍ കടയുടമ സാബു 12കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കുതറി മാറി രക്ഷപ്പെട്ട പെണ്‍കുട്ടി പിതൃസഹോദരിയോട് കാര്യങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ സാബു മുങ്ങി.

റേഷനിംങ്ങ് മെഷീനില്‍ പഞ്ച് ചെയ്തില്ലെങ്കില്‍ കടയുടെ ലൈസന്‍സ് നഷ്ടപ്പെടുമെന്ന അവസ്ഥ ഉണ്ടായതോടെ സ്ഥലത്തെത്തിയ പ്രതിയെ ഡിവൈഎസ്പി വി എ നിഷാദ് മോഹന്റെ നിര്‍ദേശപ്രകാരം എസ്എച്ച്ഒ വിഷാല്‍ ജോണ്‍സണാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it