Sub Lead

ക്ഷേത്രത്തിലെ ഉച്ചഭാഷണിക്കെതിരേ പരാതി നല്‍കിയതിന് വീട് ആക്രമിച്ചതായി പരാതി

കോഴിക്കോട് മുക്കം നെല്ലിക്കാംപൊയില്‍ സ്വദേശി രാജീവിന്റെ വീടാണ് ഒരു സംഘം തകര്‍ത്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെയാണ് ആക്രമണമുണ്ടായത്.

ക്ഷേത്രത്തിലെ ഉച്ചഭാഷണിക്കെതിരേ പരാതി  നല്‍കിയതിന് വീട് ആക്രമിച്ചതായി പരാതി
X

കോഴിക്കോട്: ക്ഷേത്രത്തിലെ അനധികൃത ഉച്ചഭാഷണിക്കെതിരേ പരാതി നല്‍കിയതിന്റെ വിരോധത്തില്‍ വീട് ആക്രമിച്ചതായി പരാതി. കോഴിക്കോട് മുക്കം നെല്ലിക്കാംപൊയില്‍ സ്വദേശി രാജീവിന്റെ വീടാണ് ഒരു സംഘം തകര്‍ത്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ജനലുകളുടെ ചില്ലുകള്‍ തകര്‍ത്തു. വീടിന് അടുത്തുള്ള ചെറുവണ്ണൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ നിന്നുള്ള ശബ്ദമലിനീകരണത്തിനെതിരെ നേരത്തെ രാജീവ് പരാതി നല്‍കിയിരുന്നു. നിരോധിച്ച ഉച്ചഭാഷണികള്‍ ഉപയോഗിക്കുന്നുവെന്നും ചെവിക്ക് അസുഖമുള്ള തനിക്ക് ഇത് ബുധിമുട്ടുണ്ടാക്കുന്നുവെന്നും കാണിച്ച് ഇദ്ദേഹം പരാതി നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്ന് ഉച്ചഭാഷണി ഒഴിവാക്കാന്‍ സബ് കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് രാജീവ് ആരോപിക്കുന്നു. എന്നാല്‍ മുക്കം പോലീസില്‍ നിന്ന് കൃത്യമായി അനുമതി വാങ്ങിയാണ് ഉച്ചഭാഷണി ഉപയോഗിച്ചതെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. ആരേയും ആക്രമിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. വീട് ആക്രമിച്ചവരെ കണ്ടെത്തണമെന്നും എത്രയും വേഗം നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുക്കം പോലിസില്‍ പരാതി നല്‍കിയിരിക്കുകയാണ് രാജീവ്.

Next Story

RELATED STORIES

Share it