ദേശീയ സെക്രട്ടറിയുടെ വീടിനുനേരെ ആക്രമണം: സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് പോപുലര്‍ ഫ്രണ്ട്
സംസ്ഥാന നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി നസറുദീന്‍ എളമരത്തിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താറിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്തെ സമാധാനന്തരീക്ഷം തകര്‍ക്കുന്നതിന് ഇരുളിന്റെ മറവില്‍ ചില നിഗൂഢശക്തികളാണ് ആക്രമണം നടത്തിയതെന്ന് അബ്ദുല്‍ സത്താര്‍ പറഞ്ഞു. ഇത് ഏറെ ഗൗരവതരമായ വിഷയമാണ്. അക്രമത്തിന് പിന്നിലുള്ള വസ്തുത അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ട്.
കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. വീട്ടില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കുറച്ചു ദിവസങ്ങളായി അദ്ദേഹവും കുടുംബവും അവിടെയല്ല താമസം. ആളില്ലാത്ത സമയം ഉറപ്പുവരുത്തിയാണ് അജ്ഞാതസംഘം വീടിനു നേരെ ആക്രമണം നടത്തിയിട്ടുള്ളത്. കൃത്യമായ ഗുഢാലോചന ഇതിനു പിന്നിലുണ്ടെന്ന് വ്യക്തമാണ്. വിഷയം സര്‍ക്കാരും പോലിസും ഗൗരവമായി അന്വേഷിച്ച് നടപടിയെടുക്കണം. പ്രദേശത്ത് സമാധാനം അന്തരീക്ഷം നിലനിര്‍ത്താന്‍ പോലിസ് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ എസ് നിസാര്‍, സി എ റഊഫ്, മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി സമദ് എന്നിവരും സംബന്ധിച്ചു.
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT