കാട്ടാനയെ തീകൊളുത്തി കൊന്നു: ഞെട്ടിക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)
കത്തി കൊണ്ടിരിക്കുന്ന ടയറില്‍ നിന്നും തീ ആനയുടെ ചെവിയിലൂടെ മസ്തിഷ്‌കമാകെ പടര്‍ന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഊട്ടി: തമിഴ്‌നാട്ടിലെ ഊട്ടിക്ക് അടുത്ത് മസന്നഗുഡിയില്‍ കാട്ടാനയോട് റിസോര്‍ട്ട് ജീവനക്കാരുടെ കൊടും ക്രൂരത. രാത്രിയില്‍ റിസോര്‍ട്ടിലേക്ക് എത്തിയ ആനയുടെ നേരെ റിസോര്‍ട്ട് ജീവനക്കാര്‍ ടയര്‍ കത്തിച്ചെറിഞ്ഞു. മസ്തകത്തില്‍ പതിച്ച ടയറുമായി കാട്ടിലേക്കോടിയ ആനയ്ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും പിന്നീട് ചെരിയുകയും ചെയ്തു.
കത്തി കൊണ്ടിരിക്കുന്ന ടയറില്‍ നിന്നും തീ ആനയുടെ ചെവിയിലൂടെ മസ്തിഷ്‌കമാകെ പടര്‍ന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കത്തിയെരിഞ്ഞ ടയര്‍ ദേഹത്തൊട്ടിയ നിലയില്‍ ആന മണിക്കൂറുകളോളം പ്രദേശത്തെ വനമേഖലയിലൂടെ ഓടിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തില്‍ മസനഗുഡിയിലെ രണ്ട് റിസോര്‍ട്ടിലെ ജീവനക്കാരെ വനംവകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മേഖലയില്‍ കാട്ടാനകളും വന്യജീവികളും ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് പതിവാണ്.
ഈ മാസം ആദ്യം കോയമ്പത്തൂര്‍ ജില്ലയിലെ സെമ്മെഡു വില്ലേജിലെ ഒരു കാര്‍ഷിക ഭൂമിയില്‍ 15 വയസുള്ള കൊമ്പനാനയെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്തിയിരുന്നു.
RELATED STORIES
ബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്‍...
22 Sep 2023 2:59 PM GMTജനതാദള്‍ (എസ്) എന്‍ഡിഎയില്‍ ചേര്‍ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTരാജ്യസഭയും കടന്ന് വനിതാസംവരണ ബില്‍; രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ...
22 Sep 2023 6:26 AM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMT