- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എം കെ അഷ്‌റഫിന്റെ അറസ്റ്റ്; ഇഡിയുടേത് ഭീരുത്വമായ നടപടി: ഒ എം എ സലാം
വര്‍ഷങ്ങളായി നടത്തിയ അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷവും സംഘടനയ്ക്കെതിരേ ഇഡി ഒന്നുംതന്നെ കണ്ടെത്തിയിട്ടില്ല. എന്നിട്ടും സംശയാസ്പദമായ നിലയിലുള്ള പീഡനങ്ങളും അറസ്റ്റുകളും ഇഡിയുടെ ഭാഗത്തുനിന്നും തുടരുകയാണ്.
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയംഗം എം കെ അഷ്‌റഫിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്യായമായി അറസ്റ്റ് ചെയ്തത് അപലപനീയമെന്ന് ചെയര്‍മാന്‍ ഒ എം എ സലാം. ഫാഷിസ്റ്റ് ഭരണകൂടം പോപുലര്‍ ഫ്രണ്ടിനെതിരേ നിരന്തരം നടത്തുന്ന വേട്ടയുടെ ഭാഗമാണ് അറസ്റ്റ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംഘടനാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ തുടരുന്ന പീഡനത്തിന്റെ ഭാഗമാണ് എം കെ അഷ്റഫിന്റെ അറസ്റ്റെന്ന് അദ്ദേഹം പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) നാലുവര്‍ഷം മുമ്പാണ് സംഘടനയ്ക്കെതിരെ ബോധപൂര്‍വം കള്ളക്കേസ് കെട്ടിച്ചമച്ചത്. ഈ കേസില്‍ ദ്രോഹിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ ഇഡി സമന്‍സ് അയച്ചതോടെ ദേശീയതലം മുതല്‍ സംസ്ഥാനതലം വരെയുള്ള നേതാക്കള്‍ അന്വേഷണത്തിന്റെ ഓരോഘട്ടത്തിലും എല്ലാ നിബന്ധനകളും പാലിച്ച് നിയമത്തെ അനുസരിക്കുന്നവർ എന്ന നിലയില്‍ ഇഡിയോട് സഹകരിക്കുകയാണ് ഉണ്ടായത്.
വര്‍ഷങ്ങളായി നടത്തിയ അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷവും സംഘടനയ്ക്കെതിരേ ഇഡി ഒന്നുംതന്നെ കണ്ടെത്തിയിട്ടില്ല. എന്നിട്ടും സംശയാസ്പദമായ നിലയിലുള്ള പീഡനങ്ങളും അറസ്റ്റുകളും ഇഡിയുടെ ഭാഗത്തുനിന്നും തുടരുകയാണ്.
കഴിഞ്ഞ ജനുവരിയില്‍ എം കെ അഷ്റഫിന്റെ വീട്ടില്‍ ഇഡി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യാനായി അദ്ദേഹത്തെ പലതവണ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. മാര്‍ച്ച് മാസം 19 മുതല്‍ 23 വരെ തുടര്‍ച്ചയായി നാല് ദിവസം അദ്ദേഹത്തെ ചോദ്യം ചെയ്തു. ഏപ്രില്‍ 5ന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് മാര്‍ച്ച് 29ന് വീണ്ടും സമന്‍സ് നല്‍കി.
റമദാന്‍ വ്രതാനുഷ്ഠാനം മൂലമുള്ള അസൗകര്യം ചൂണ്ടിക്കാട്ടി സിറ്റിങ് മാറ്റിവയ്ക്കാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ ഇഡി നിരസിച്ചു. നീതിയുക്തമായ അന്വേഷണത്തിനു പകരം കേസിന് പിന്നില്‍ ഇഡിക്ക് വ്യക്തമായ ദുരുദ്ദേശ്യങ്ങളുണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. നിയമാനുസരണം ജീവിക്കുന്ന പൗരനെന്ന നിലയില്‍ അഷ്റഫ് ചൊവ്വാഴ്ച ഇഡിയുടെ ഡല്‍ഹി ആസ്ഥാനത്ത് ഹാജരായപ്പോള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ലഖ്നോവിലേക്ക് കൊണ്ടുപോവുകയായിരുന്നു.
പോപുലര്‍ ഫ്രണ്ടിനെതിരേ ആഭ്യന്തരമന്ത്രാലയം നടത്തുന്ന തെറ്റായ നീക്കത്തിന്റെ ഭാഗമാണ് ഈ കേസെന്ന് ബോധ്യപ്പെട്ടതോടെ സംഘടനയ്‌ക്കെതിരേ സമര്‍പ്പിച്ച ഇസിഐആറിന്റെ (എന്‍ഫോഴ്സ്മെന്റ് ക്രൈം ഇന്‍ഫര്‍മേഷന്‍ റിപോര്‍ട്ട്) നിയമസാധുതയെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. ഈ കേസില്‍ അന്തിമവാദം കേള്‍ക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടുന്നതും അറസ്റ്റ് ചെയ്യുന്നതും.
കോടതിയുടെ മുന്നില്‍ കേസ് പൊളിയുമെന്ന ഭയത്തില്‍ നിന്നുള്ള ഭീരുത്വമായ നടപടിയാണ് ഇപ്പോള്‍ ഇഡിയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സംഘടനയ്ക്കെതിരായ മതപരവും രാഷ്ട്രീയവുമായ പകപോക്കലിന്റെ തുടര്‍ച്ചയായ ഇത്തരം നടപടികളിലൂടെ നിയമപരവും നിഷ്പക്ഷവുമായ ഒരു ഏജന്‍സി എന്ന നിലയില്‍ ഇഡി അതിന്റെ വിശ്വാസ്യത നശിപ്പിക്കുകയാണ്.
രാഷ്ട്രീയ സ്വാധീനത്താല്‍ നടക്കുന്ന ദശലക്ഷക്കണക്കിന്റെ ബിസിനസ് തട്ടിപ്പുകളില്‍ നിന്ന് ഇഡിയുടെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭരണകൂടത്തിന്റെ താല്‍പര്യത്തിന് വഴങ്ങി അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും ഇഡി വ്യതിചലിക്കുകയാണ്. കേന്ദ്ര ഏജന്‍സിയുടെ ഈ ദുഷ്പ്രവണതകള്‍ തടയാന്‍ ഉന്നത നീതിപീഠങ്ങള്‍ വിഷയത്തില്‍ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കുന്ന വിധത്തില്‍ വിഭാഗീയരും മതഭ്രാന്തന്മാരുമായ രാഷ്ട്രീയ യജമാനന്മാരുടെ കളിപ്പാവകളായി ഇഡി പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണം. രാഷ്ട്രീയ പ്രേരിതമായ ഇത്തരം കേസുകള്‍ പോപുലര്‍ ഫ്രണ്ടിനെ ഭയപ്പെടുത്തില്ല. കള്ളക്കേസുകള്‍ക്കെതിരായ നിയമപോരാട്ടങ്ങള്‍ തുടരും. ഒപ്പം ഇഡിയുടെ നിയമലംഘനങ്ങള്‍ക്കെതിരേ പൊതുജനാഭിപ്രായം സ്വരൂപിക്കുമെന്നും പോപുലര്‍ ഫ്രണ്ട് വ്യക്തമാക്കി.
RELATED STORIES
കെജ് രിവാള്‍ ന്യൂഡല്‍ഹിയില്‍, അതിഷി കല്‍ക്കാജിയില്‍; നാലാംഘട്ട...
15 Dec 2024 11:30 AM GMTസൂക്ഷ്മ ഇടത്തരം ചെറുകിട വ്യവസായ മേഖലയുടെ ഉയര്‍ച്ചയ്ക്ക് കേരള...
15 Dec 2024 11:16 AM GMTയുവതിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതായി പരാതി;...
15 Dec 2024 11:09 AM GMTഎലികളെ കാര്‍ ഓടിക്കാന്‍ പഠിപ്പിച്ചു; വണ്ടിയോടിക്കല് ആസ്വദിച്ച്...
15 Dec 2024 11:03 AM GMTക്രിസ്മസ് അവധി; യാത്രാ ക്ലേശം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി ...
15 Dec 2024 11:03 AM GMTപാര്‍ലമെന്റ് ഞാന്‍ കുഴിച്ച് എന്തെങ്കിലും കിട്ടിയാല്‍ പാര്‍ലമെന്റ്...
15 Dec 2024 9:45 AM GMT