യൂനിവേഴ്‌സിറ്റിയുടെ സെക്കന്‍ഡറി ആന്റ് സീനിയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് 'അനധികൃതം': അലിഗഢ് വിദ്യാര്‍ഥിക്ക് ജോലി നിഷേധിച്ച് സൈന്യം
ലോകമെമ്പാടും അറിയപ്പെടുന്ന രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനത്തോടുള്ള സര്‍ക്കാരിന്റെ മനോഭാവമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് മുന്‍ വിസി ലഫ്റ്റനന്റ് ജനറല്‍ സമീറുദ്ദീന്‍ ഷാ പറഞ്ഞു.

ലോകമെമ്പാടും അറിയപ്പെടുന്ന രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനത്തോടുള്ള സര്‍ക്കാരിന്റെ മനോഭാവമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് മുന്‍ വിസി ലഫ്റ്റനന്റ് ജനറല്‍ സമീറുദ്ദീന്‍ ഷാ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന എഎംയു ശതാബ്ദി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യപ്രഭാഷണം നടത്തിയിരുന്നത്.
രാജസ്ഥാനിലെ ഒരു ആര്‍മി റിക്രൂട്ട്‌മെന്റ് ക്യാംപില്‍ പങ്കെടുത്ത എഎംയു വിദ്യാര്‍ത്ഥി തന്റെ പഠിച്ച വിദ്യാലയം സംബന്ധിച്ച വിവരങ്ങളില്‍ നല്‍കിയിട്ടുള്ള അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സെക്കന്‍ഡറി & സീനിയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ 'അനധികൃതമാണെന്ന്' ചൂണ്ടിക്കാട്ടിയാണ് സൈന്യം ജോലി നിഷേധിച്ചതെന്ന് ടൈംസ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു. യുപി സര്‍ക്കാര്‍ നല്‍കിയ സംസ്ഥാന അംഗീകൃത ബോര്‍ഡുകളുടെ പട്ടികയില്‍ നിന്ന് ഇതിനെ ഒഴിവാക്കിയതാണ് അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സെക്കന്‍ഡറി & സീനിയര്‍ സെക്കന്‍ഡറി എജ്യുക്കേഷനെ 'അനധികൃത'മാക്കിയത്.
നിലവില്‍ എഎംയുവില്‍ ബിരുദ വിദ്യാര്‍ത്ഥിയായ മുര്‍സലിന്‍ ഖാന്‍, കഴിഞ്ഞ മാസം കോട്ടയില്‍ നടന്ന ആര്‍മി റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ ഫിസിക്കല്‍ പരീക്ഷ ജയിച്ചിരുന്നു. എന്നാല്‍ ജൂലൈ 29ന് ഒരു നിരസിക്കല്‍ കത്ത് ലഭിച്ചത് ഞെട്ടിച്ചു. ഉദ്യോഗാര്‍ഥിയുടെ അനധികൃത ബോര്‍ഡ് ഓഫ് എഡ്യുക്കേഷനിലെ പഠനമാണ് നിരസിക്കാനുള്ള കാരണം.
യുപി സര്‍ക്കാര്‍ അയച്ച സംസ്ഥാന അംഗീകൃത ബോര്‍ഡുകളുടെ പട്ടികയില്‍ നിന്ന് എഎംയു വിദ്യാഭ്യാസ ബോര്‍ഡ് കാണാതായതിനാലാണ് കത്ത് നല്‍കിയതെന്ന് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുത്ത ഒരു സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഓരോ സംസ്ഥാനവും ജനുവരിയില്‍ കരസേനയുടെ ആസ്ഥാനത്ത് ഇതു സംബന്ധിച്ച് പട്ടിക നല്‍കിയിരുന്നതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എന്നാല്‍, ഈ അവകാശവാദത്തെ തള്ളി എഎംയുവിന്റെ കീഴിലുള്ള സ്‌കൂളുകള്‍ വിവിധ സര്‍ക്കാര്‍ അധികാരികളുടെ അംഗീകാരമുണ്ടെന്ന് എഎംയു അധികൃതര്‍ പറഞ്ഞു.
RELATED STORIES
യൂറോ കപ്പ് യോഗ്യത 2024; ഫ്രാന്സ് രക്ഷപ്പെട്ടു; നെതര്ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില് ബാങ്ക് വിളിച്ചു; ആയിരങ്ങള് നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്ഡോയ്ക്ക് ഡബിള്; യൂറോ കപ്പ് യോഗ്യതയില് പറങ്കികള്ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര് ആരാധികയുടെ ഉത്തരപേപ്പര് വൈറലായ സംഭവത്തില് അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില് കാനറികളും വീണു
26 March 2023 5:13 AM GMT