സിഗ്നല്‍ കാത്തുകിടന്ന തുരന്തോയില്‍ കൊള്ള

സിഗ്നല്‍ കാത്തുകിടന്ന തുരന്തോയില്‍ കൊള്ള

ന്യൂഡല്‍ഹി: സിഗ്നല്‍ മാറ്റത്തിനായി കാത്തുകിടന്ന ഡല്‍ഹി-കാശ്മീര്‍ തുരന്തോ എക്‌സ്പ്രസില്‍ എട്ടംഗ സംഘം കൊള്ള നടത്തി. ആയുധങ്ങളുമായി രണ്ടു ബോഗികളിലായി കയറിയ അക്രമികള്‍ യാത്രകാരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കൊള്ളയടിക്കുകയായിരുന്നു. ഡല്‍ഹിയിലേക്ക് വരികയായിരുന്ന ട്രെയിന്‍ സറായ് രോഹില സ്‌റ്റേഷനില്‍ പുലര്‍ച്ചെ 3.25ഓടെയാണ് എത്തിയത്. യാത്രക്കാര്‍ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. ഡോറുകള്‍ അടച്ചിരുന്നെങ്കിലും ട്രെയിനിലെ റയില്‍വേ ജീവനക്കാരന്‍ വാതില്‍ തുറന്നിട്ടതിനെത്തുടര്‍ന്ന അക്രമികള്‍ അകത്തുകയറുകയായിരുന്നു. തുടര്‍ന്ന ബി3 ബി7 ബോഗികളില്‍ കയറിയ അക്രമികള്‍ സാധനങ്ങള്‍ കൊള്ളയടിക്കുകയായിരുന്നു. റയില്‍വേ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
RELATED STORIES

Share it
Top