'ഞങ്ങള്‍ നിങ്ങളുടെ അടിമകളാണോ?' റഷ്യന്‍ അധിനിവേശത്തെ അപലപിക്കണമെന്ന പാശ്ചാത്യ ദൂതന്മാരുടെ സംയുക്ത കത്തിനെതിരേ ആഞ്ഞടിച്ച് പാക് പ്രധാനമന്ത്രി
യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടേതുള്‍പ്പെടെ 22 നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാര്‍ യുക്രെയ്‌നെതിരായ റഷ്യയുടെ ആക്രമണത്തെ അപലപിക്കുന്ന യുഎന്‍ പൊതുസഭയിലെ പ്രമേയത്തെ പിന്തുണയ്ക്കാന്‍ പാകിസ്താനോട് ആവശ്യപ്പെട്ട് മാര്‍ച്ച് 1 ന് സംയുക്ത കത്ത് പുറത്തിറക്കിയിരുന്നു.

ഇസ്‌ലാമാബാദ്: യുക്രെയ്‌നിലെ റഷ്യന്‍ നടപടികളെ അപലപിക്കണമെന്ന് കഴിഞ്ഞ ആഴ്ച പാകിസ്താനോട് ആവശ്യപ്പെട്ട ഇസ്‌ലാമാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാശ്ചാത്യ ദൂതന്‍മാര്‍ക്കെതിരേ ആഞ്ഞടിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍.
പാകിസ്താന്‍ തങ്ങളുടെ 'അടിമ' ആണെന്ന് അവര്‍ കരുതുന്നുണ്ടോ എന്നാണ് ഇമ്രാന്‍ ഖാന്‍ തുറന്നടിച്ചത്. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടേതുള്‍പ്പെടെ 22 നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാര്‍ യുക്രെയ്‌നെതിരായ റഷ്യയുടെ ആക്രമണത്തെ അപലപിക്കുന്ന യുഎന്‍ പൊതുസഭയിലെ പ്രമേയത്തെ പിന്തുണയ്ക്കാന്‍ പാകിസ്താനോട് ആവശ്യപ്പെട്ട് മാര്‍ച്ച് 1 ന് സംയുക്ത കത്ത് പുറത്തിറക്കിയിരുന്നു.
അകത്ത് പരസ്യമായി പുറത്തുവിട്ട നീക്കം അപൂര്‍വങ്ങളില്‍ അപൂര്‍വമായിരുന്നു. 'തങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്? ഞങ്ങള്‍ നിങ്ങളുടെ അടിമകളാണോ ... നിങ്ങള്‍ എന്ത് പറഞ്ഞാലും ഞങ്ങള്‍ ചെയ്യുമെന്നോ? ഒരു രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഇമ്രാന്‍ ഖാന്‍ ചോദിച്ചു.
യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ അപലപിക്കുന്ന പ്രമേയത്തിന്‍മേലുള്ള യുഎന്‍ പൊതുസഭയിലെ വോട്ടെടുപ്പില്‍നിന്ന് പാകിസ്താന്‍ വിട്ടുനിന്നിരുന്നു.
'യൂറോപ്യന്‍ യൂനിയന്‍ അംബാസഡര്‍മാരോട് താന്‍ ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്.നിങ്ങള്‍ ഇന്ത്യക്ക് ഇത്തരമൊരു കത്ത് എഴുതിയോ?' പാക്കിസ്താന്റെ ബദ്ധവൈരിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതായി ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ പാശ്ചാത്യ നാറ്റോ സഖ്യത്തെ പിന്തുണച്ചതിനാലാണ് പാകിസ്താന്‍ ദുരിതമനുഭവിച്ചതെന്നും നന്ദിക്ക് പകരം വിമര്‍ശനങ്ങള്‍ നേരിട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുക്രെയ്ന്‍ അധിനിവേശത്തിന് റഷ്യ ഒരുങ്ങുകയാണെന്ന ഭീതി പരക്കുന്നതിനിടെ ഫെബ്രുവരി അവസാന വാരം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ റഷ്യന്‍ പ്രസിഡന്റ് വഌദ്മീര്‍ പുടിനെ സന്ദര്‍ശിച്ചിരുന്നു.
'തങ്ങള്‍ റഷ്യയുമായും അമേരിക്കയുമായും സൗഹൃദത്തിലാണ്.തങ്ങള്‍ ചൈനയുടേയും യൂറോപ്പിന്റെയും സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഒരു ക്യാമ്പിലും ഇല്ല,' പാകിസ്ഥാന്‍ 'നിഷ്പക്ഷമായി' തുടരുമെന്നും യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.
RELATED STORIES
കള്ളപ്പണക്കേസ്;സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി
8 Aug 2022 10:07 AM GMTഅവയവദാനത്തിന് സമഗ്ര പ്രോട്ടോകള്‍ രൂപീകരിക്കും: മന്ത്രി വീണാ ജോര്‍ജ്
8 Aug 2022 9:51 AM GMTപി ആര് വര്‍ക്കും വായ്ത്താരിയും കൊണ്ട് കാര്യമില്ല, സ്വന്തം വകുപ്പില്‍...
8 Aug 2022 9:48 AM GMTആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത നടപടി അംഗീകരിക്കാനാവില്ല;മേയറെ...
8 Aug 2022 9:42 AM GMT2021ല്‍ മാത്രം ഇറക്കിയത് 142 ഓര്‍ഡിനന്‍സുകള്‍; സംസ്ഥാനത്തെ...
8 Aug 2022 9:40 AM GMTഇടുക്കി ചെറുതോണി ഡാമിന്റെ 5 ഷട്ടറുകളും ഉയര്‍ത്തും
8 Aug 2022 9:39 AM GMT