Sub Lead

മുസ്‌ലിം വിരുദ്ധ കലാപം: എസ്.ഡി.പി.ഐ ശ്രീലങ്കന്‍ ഹൈകമ്മീഷണര്‍ക്ക് നിവേദനം നല്‍കി

ശ്രീലങ്കയില്‍ രാജ്യവ്യാപക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടും അക്രമം വ്യാപിക്കുന്നതില്‍ സംഘം ഉല്‍ക്കണ്ഠ അറിയിച്ചു. നിവേദനം ശ്രീലങ്കന്‍ സര്‍ക്കാറിന് കൈമാറുമെന്ന് ഹൈക്കമ്മീഷണര്‍ സംഘത്തിന് ഉറപ്പ് നല്‍കി. പോലിസിന്റെയും സേനയുടെയും സാന്നിധ്യത്തില്‍ കലാപകാരികള്‍ അഴിഞ്ഞാടുകയാണെന്ന് സംഘം കുറ്റപ്പെടുത്തി.

മുസ്‌ലിം വിരുദ്ധ കലാപം: എസ്.ഡി.പി.ഐ  ശ്രീലങ്കന്‍ ഹൈകമ്മീഷണര്‍ക്ക് നിവേദനം നല്‍കി
X

ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ വര്‍ധിച്ചു വരുന്ന മുസ്്‌ലിം വിരുദ്ധ ആക്രമണങ്ങളില്‍ ആശങ്കയറിയിച്ച് എസ്.ഡി.പി.ഐ ദേശീയ പ്രതിനിധി സംഘം ശ്രീലങ്കന്‍ ഹൈകമ്മീഷണര്‍ക്ക് നിവേദനം നല്‍കി. ദേശിയ പ്രസിഡന്റ് എം കെ ഫൈസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹൈകമ്മീഷണര്‍ ഓസ്റ്റിന്‍ ഫെര്‍ണാഡോയ്ക്ക് നിവേദനം നല്‍കിയത്.

ശ്രീലങ്കയില്‍ രാജ്യവ്യാപക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടും അക്രമം വ്യാപിക്കുന്നതില്‍ സംഘം ഉല്‍ക്കണ്ഠ അറിയിച്ചു. നിവേദനം ശ്രീലങ്കന്‍ സര്‍ക്കാറിന് കൈമാറുമെന്ന് ഹൈക്കമ്മീഷണര്‍ സംഘത്തിന് ഉറപ്പ് നല്‍കി. പോലിസിന്റെയും സേനയുടെയും സാന്നിധ്യത്തില്‍ കലാപകാരികള്‍ അഴിഞ്ഞാടുകയാണെന്ന് സംഘം കുറ്റപ്പെടുത്തി. കലാപം എത്രയും വേഗം അവസാനിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സുരക്ഷാ ഏജന്‍സികള്‍ വിവേചനരഹിതമായി പ്രവര്‍ത്തിക്കണമെന്നും വിവിധ സമുദായ ങ്ങളുടെയും പൗരന്മാരുടെയും അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് അധികാരികള്‍ ഉറപ്പാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ആക്രമണത്തെ അപലപിക്കുന്നതായും ഐസിസിന് മുസ്്‌ലിം സമുഹവുമായി ബന്ധമില്ലെന്നും ഇസ്ലാമിനെ മോശമാക്കി ചിത്രീകരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും നേതാക്കള്‍ വ്യക്തമാക്കി. ദേശിയ വൈസ് പ്രസിഡന്റുമാരായ ദഹ്‌ലാന്‍ ബാഖവി, അഡ്വ.ശറഫുദ്ദീന്‍ അഹ്്മദ്, ജനറല്‍ സെക്രട്ടറിമാരായ കെ എച്ച് അബ്ദുല്‍ മജീദ്് മൈസൂര്‍, മുഹമ്മദ് ഷാഫി എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it