Sub Lead

പൗരത്വ സമര നേതാവ് അഖില്‍ ഗോഗോയുടെ ജാമ്യാപേക്ഷ തള്ളി

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ ക്രിഷക് മുക്തി സംഘം സമിതി(കെഎംഎസ്എസ്) സ്ഥാപക നേതാവ് കൂടിയായ ഗോഗോയിക്കെതിരേ 13 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പൗരത്വ സമര നേതാവ് അഖില്‍ ഗോഗോയുടെ ജാമ്യാപേക്ഷ തള്ളി
X

ന്യൂഡല്‍ഹി: സിഎഎ വിരുദ്ധ സമര നേതാവും ആക്ടിവിസ്റ്റുമായ അഖില്‍ ഗോഗോയുടെ ജാമ്യാപേക്ഷ ഗുവാഹതി ഹൈക്കോടതി തള്ളി. പൗരത്വ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ അഖില്‍ ഗോഗോയ് 2019 മുതല്‍ ജയിലില്‍ കഴിയുകയാണ്. എന്‍ഐഎ ചുമത്തിയ കേസിലാണ് അഖില്‍ ഗോഗോയ് ജയിലില്‍ കഴിയുന്നത്.

വരുന്ന അസംബ്ലി തിരഞ്ഞെടുപ്പിന് മുന്‍പ് അദ്ദേഹം മോചിതനാവുമെന്ന അനുയായികളുടെ പ്രതീക്ഷയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനത്തോടെ ഇല്ലാതായത്. 'ജാമ്യാപേക്ഷ തള്ളിയതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. ഹൈക്കോടതി ഉത്തരവിന്റെ കോപ്പി ലഭിച്ചാല്‍ മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരൂ. അതിന് ശേഷം ഗോഗോയിയുടെ മോചനത്തിനായി സുപ്രീംകോടതിയെ സമീപിക്കും'. ഗോഗോയിയുടെ അഭിഭാഷകന്‍ ശാന്തനു ബൊര്‍താക്കൂര്‍ പറഞ്ഞു.

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ ക്രിഷക് മുക്തി സംഘം സമിതി(കെഎംഎസ്എസ്) സ്ഥാപക നേതാവ് കൂടിയായ ഗോഗോയിക്കെതിരേ 13 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഒരു കേസില്‍ മാത്രമാണ് ജാമ്യം ലഭിക്കാനുള്ളത്. ഗുവാഹതിയിലെ ചന്ദമാരി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍ഐഎക്ക് കൈമാറുകയായിരുന്നു. ഇതുള്‍പ്പടെ അഖില്‍ ഗോഗോയിക്കെതിരേ എന്‍ഐഎ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും ഗോഗോയിക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it