Sub Lead

ആന്തൂർ; ഡിവൈഎസ്പിയുടെ ഫോൺ ബന്ധം പരിശോധിക്കണം: സതീശൻ പാച്ചേനി

അന്വേഷണ ഉദ്യോഗസ്ഥൻ കാത്തുസൂക്ഷിക്കേണ്ടതും അനുവർത്തിക്കേണ്ടതുമായ നിയമപരമായ ചുമതലകളിൽ നിന്ന് വ്യതിചലിച്ച് മരണപ്പെട്ട സാജന്റെ കുടുംബത്തെ അപമാനിക്കാൻ ക്വട്ടേഷൻ എടുത്തപോലെ പെരുമാറുകയാണ് ഇദ്ദേഹം ചെയ്യുന്നത്.

ആന്തൂർ; ഡിവൈഎസ്പിയുടെ ഫോൺ ബന്ധം പരിശോധിക്കണം: സതീശൻ പാച്ചേനി
X

കണ്ണൂർ: വ്യവസായി സാജൻറെ കേസന്വേഷിക്കുന്ന ഡിവൈഎസ്പിയുടെ എല്ലാ ഫോൺ ബന്ധങ്ങളും പരിശോധിക്കണമെന്ന് സതീശൻ പാച്ചേനി. ജയിംസ് മാത്യു എം.എൽ.എയും പി.ജയരാജനും മൗന വാല്മീകത്തിൽ നിന്ന് പുറത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്ന ഡി.വൈ.എസ്.പി കൃഷ്ണകുമാർ അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതലയല്ല ഇപ്പോൾ നിർവ്വഹിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അന്വേഷണ ഉദ്യോഗസ്ഥൻ കാത്തുസൂക്ഷിക്കേണ്ടതും അനുവർത്തിക്കേണ്ടതുമായ നിയമപരമായ ചുമതലകളിൽ നിന്ന് വ്യതിചലിച്ച് മരണപ്പെട്ട സാജന്റെ കുടുംബത്തെ അപമാനിക്കാൻ ക്വട്ടേഷൻ എടുത്തപോലെ പെരുമാറുകയാണ് ഇദ്ദേഹം ചെയ്യുന്നത്. കേസന്വേഷണത്തിന്റെ മറപിടിച്ച് ഇദ്ദേഹം വിളിച്ചതും ഇദ്ദേഹത്തെ വിളിച്ചതുമായ എല്ലാ കോൾ ഡീറ്റെയ്ൽസും ഉന്നത പോലീസ് ഓഫീസർമാർ പരിശോധിക്കണം. ദേശാഭിമാനി സാജൻറെ ഭാര്യയ്ക്കെതിരേ അപവാദം പ്രചരിപ്പിച്ചതിന് നിയമ നടപടികൾ സ്വീകരിക്കുമെന്ന് നേരത്തെ രംഗത്തെത്തിയിരുന്നു.

അതേസമയം സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് പാറയിലിന്റെ ഭാര്യ ബീന മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും പരാതി നല്‍കി. അന്വേഷണഘട്ടത്തില്‍ തന്നെ പോലിസ് വിവിധ മാധ്യമങ്ങളിലൂടെ തന്നെയും കുടുംബാംഗങ്ങളെയും അപകീര്‍ത്തിപ്പെടുത്തണമെന്ന ദുരുദ്ദേശത്തോടെ തനിക്കും ഡ്രൈവര്‍ക്കും തെറ്റായ ബന്ധമുണ്ടെന്ന രീതിയില്‍ പോലിസ് ഓഫിസര്‍ പ്രചാരണം നടത്തുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതേക്കുറിച്ച് മകള്‍ മൊഴി നല്‍കിയെന്നും ഇതാണ് സാജന്റെ ആത്മഹത്യയ്ക്കു കാരണമെന്നുമുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it