Latest News

സിപിഎം സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചുവെന്ന് ആരോപണം; ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് സിപിഎമ്മുകാര്‍

സിപിഎം പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ക്കാണ് ക്രൂരമര്‍ദനമേറ്റത്

സിപിഎം സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചുവെന്ന് ആരോപണം; ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് സിപിഎമ്മുകാര്‍
X

ആലപ്പുഴ: സിപിഎം സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചുവെന്നാരോപിച്ച സിപിഎം പ്രവര്‍ത്തകനായ ഓട്ടോറിക്ഷാ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് സിപിഎമ്മുകാര്‍. മാരാരിക്കുളം ചെത്തിയിലെ മനോജിനെയാണ് (45) ഓട്ടോറിക്ഷ വഴിയില്‍ തടഞ്ഞുനിര്‍ത്തി സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം.

മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ 19ാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചുവെന്ന് ആരോപിച്ചാണ് സിപിഎമ്മിന്റെ പ്രാദേശിക പ്രവര്‍ത്തകര്‍ മനോജിനെ മര്‍ദിച്ചത്. മര്‍ദനത്തിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ മാരാരിക്കുളം പോലിസ് കേസെടുത്തു.

Next Story

RELATED STORIES

Share it