Sub Lead

റഷ്യ ആക്രമണം അവസാനിപ്പിക്കണമെന്ന് തുര്‍ക്കി

റഷ്യന്‍ പ്രധാനമന്ത്രി സെര്‍ജി ലാവ്‌റോവുമായി ഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് കാവുസോഗ്ലു ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് മന്ത്രാലയം അറിയിച്ചു.

റഷ്യ ആക്രമണം അവസാനിപ്പിക്കണമെന്ന് തുര്‍ക്കി
X

ആങ്കറ: യുക്രെയ്‌നിലെ ആക്രമണം അവസാനിപ്പിക്കണമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലു മോസ്‌കോയോട് ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

റഷ്യന്‍ പ്രധാനമന്ത്രി സെര്‍ജി ലാവ്‌റോവുമായി ഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് കാവുസോഗ്ലു ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് മന്ത്രാലയം അറിയിച്ചു. സമാധാന ചര്‍ച്ചകള്‍ക്കായി റഷ്യന്‍, ഉക്രേനിയന്‍ നേതാക്കളെ ആതിഥ്യമരുളാന്‍ ആങ്കറ തയ്യാറാണെന്ന് കാവുസോഗ്ലു കോളിനിടെ ആവര്‍ത്തിച്ചതായി പ്രസ്താവന കൂട്ടിച്ചേര്‍ത്തു;

അതേസമയം, റഷ്യയുടെ അധിനിവേശത്തെ തുടര്‍ന്ന് ഏകദേശം 120,000 ആളുകള്‍ ഉക്രെയ്‌നില്‍ നിന്ന് പോളണ്ടിലേക്കും മറ്റ് അയല്‍രാജ്യങ്ങളിലേക്കും പലായനം ചെയ്തതായി യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി (യുഎന്‍എച്ച്‌സിആര്‍) അറിയിച്ചു. മോസ്‌കോയുടെ മാരകമായ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ പലായനം ചെയ്യുന്നത് തുടരുന്നതിനാല്‍ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it