പരിക്കുകള്‍ വില്ലനായി; യുവതലമുറയ്ക്ക് വഴിമാറി അനസ് എടത്തൊടിക

പരിക്കുകള്‍ വില്ലനായി;  യുവതലമുറയ്ക്ക് വഴിമാറി  അനസ് എടത്തൊടിക

കോഴിക്കോട്: ഒരു വലിയ എഫ്ബി കുറിപ്പോടെയാണ് അനസ് എടത്തൊടിക ദേശീയ ടീമില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. യുവതലമുറയ്ക്ക് താന്‍ വഴിമാറുകയാണ്. കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ വഴിമാറല്‍ പുതിയതാരങ്ങള്‍ക്ക് അവസരമൊരുക്കും. ടീമിനെ മികവിലെത്തിക്കാന്‍ താന്‍ പരിശ്രമിച്ചുകൊണ്ടേയിരുന്നു. ഇനി താന്‍ വിരമിക്കുകയാണ്- അനസ് പോസ്റ്റില്‍ കുറിച്ചു. നിരന്തരം അലട്ടിയ പരിക്കുകളായിരുന്നു അനസിനെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ പ്രേരിപ്പിച്ചത്. അവസാന രണ്ട് സീസണുകളില്‍ പരിക്ക് കാരണം അനസ് വളരെ ബുദ്ധിമുട്ടിയിരുന്നു. വൈകിയാണ് രാജ്യാന്തര ഫുട്‌ബോളില്‍ അനസ് എത്തിയതെങ്കിലും ജിങ്കനുമൊത്ത്് ഇന്ത്യക്ക് മികച്ചൊരു വന്‍മതിലൊരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

വിരമിക്കല്‍ കുറിപ്പില്‍ പാര്‍ട്ണര്‍മാരായ ജിങ്കനും ജെജെയ്ക്കും പ്രതേകം നന്ദിയും അനസ് പറഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോള്‍ ജേഴ്‌സി എന്നത് വലിയ സ്വപ്‌നമായിരുന്നു എന്നും അനസ് കുറിച്ചു. അതേസമയം അനസിന്റെ വിടവാങ്ങലിനെ ആരാധകര്‍ ഇപ്പോഴും ഉള്‍ക്കൊണ്ടിട്ടില്ല. വളരെ നേരത്തെ എടുത്ത തീരുമാനമാണെന്നാണ് ആരാധകരുടെ അഭിപ്രായം. വിരമിക്കല്‍ പ്രഖ്യാപനം വന്ന് ഒരുമണിക്കൂറിനകം തന്നെ അനസിന്റെ പോസ്റ്റിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

അനസിന്റെ എഫ്ബി പോസ്റ്റ്‌...RELATED STORIES

Share it
Top