മൃതദേഹം വഹിച്ചെത്തിയ ആംബുലന്‍സ് തീര്‍ത്ഥാടകര്‍ക്കായി മണിക്കൂറുകളോളം തടഞ്ഞു

ജമ്മു കശ്മീരിലെ ധനകാര്യ വകുപ്പ് ഡയറക്ടര്‍ ഇംതിയാസ് വാനിയുടെ പിതാവിന്റെ മൃതദേഹം വഹിച്ചെത്തിയ ആംബുലന്‍സാണ് മണിക്കൂറുകളോളം അധികൃതര്‍ വഴിയില്‍ തടഞ്ഞിട്ടത്.

മൃതദേഹം വഹിച്ചെത്തിയ ആംബുലന്‍സ് തീര്‍ത്ഥാടകര്‍ക്കായി മണിക്കൂറുകളോളം തടഞ്ഞു

ശ്രീനഗര്‍: മൃതദേഹവുമായി പോയ ആംബുലന്‍സ് അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കുവേണ്ടി മണിക്കൂറുകളോളം വഴിയില്‍ തടഞ്ഞതായി ജമ്മു കശ്മീരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പരാതി.വ്യാഴാഴ്ച ശ്രീനഗര്‍ ജമ്മു ദേശീയപാതയിലാണ് സംഭവം. ജമ്മു കശ്മീരിലെ ധനകാര്യ വകുപ്പ് ഡയറക്ടര്‍ ഇംതിയാസ് വാനിയുടെ പിതാവിന്റെ മൃതദേഹം വഹിച്ചെത്തിയ ആംബുലന്‍സാണ് മണിക്കൂറുകളോളം അധികൃതര്‍ വഴിയില്‍ തടഞ്ഞിട്ടത്.

ഡല്‍ഹിയിലെ ക്യാന്‍സര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച പിതാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് ശ്രീനഗറില്‍ വെച്ച് മൃതദേഹവുമായി പോകുന്ന അംബുലന്‍സ് തടഞ്ഞത്. സമൂഹ്യ മാധ്യമത്തിലൂടെയാണ് വാനി പരാതി ഉന്നയിച്ചത്.അമര്‍നാഥ് തീര്‍ത്ഥാടനം അവസാനിക്കുന്ന ഓഗസ്റ്റ് 15 വരെ ദിവസേന അഞ്ചുമണിക്കൂര്‍ തദ്ദേശീയ യാത്രക്കാരെ അഞ്ചു മണിക്കൂറോളം വഴിയില്‍ തടയാനാണ് അധികൃതരുടെ തീരുമാനം.

അതേസമയം, വാഹനം ഗതാഗതകുരുക്കില്‍പ്പെട്ടെന്നത് ശരിയാണെന്നും മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വാഹനത്തിന് പോകന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചെന്നും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളില്‍ അടിസ്ഥാന രഹിതമാണെന്നും കശ്മീര്‍ പോലിസ് അവകാശപ്പെട്ടു.

RELATED STORIES

Share it
Top