Top

വാരാണസിയില്‍ അജയ് റായ്; പ്രിയങ്ക മല്‍സരിക്കില്ല

വാരാണസിയില്‍ അജയ് റായ്; പ്രിയങ്ക മല്‍സരിക്കില്ല

വാരാണസി: വാരാണസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രിയങ്കാ ഗാന്ധി മല്‍സരിക്കില്ല. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന അജയ് റായ് തന്നെയാണ് ഇത്തവണയും പ്രധാനമന്ത്രി മോദിക്കെതിരേ മല്‍സരിക്കുകയെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രിയങ്കയായിരിക്കും മോദിക്കെതിരേ മല്‍സരിക്കുക എന്നായിരുന്നു നേരത്തെ വന്ന റിപോര്‍ട്ടുകള്‍. ഇത് പ്രിയങ്ക നിഷേധിക്കുകയും ചെയ്തിരുന്നില്ല. എന്നാല്‍ അജയ് റായിയെതന്നെ വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തവണ വാരാണസിയില്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടയാളാണ് അജയ് റായ്. ആംആദ്മി നേതാവ് അരവിന്ദ് കെജരിവാളായിരുന്നു രണ്ടാം സ്ഥാനത്തെത്തിയിരുന്നത്. വാരാണസിയില്‍ എസ്പി, ബിഎസ്പി സഖ്യ സ്ഥാനാര്‍ഥിയും മല്‍സരിക്കുന്നുണ്ട്. മേയ് 19നാണ് വാരാണസിയില്‍ വോട്ടെടുപ്പ്.

Next Story

RELATED STORIES

Share it