Sub Lead

ഹിന്ദുരാഷ്ട്രമാണ് ലക്ഷ്യമെന്ന് വിഎച്ച്പി നേതാവ്; 'എസ്ഡിപിഐ സംഘപരിവാറിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു'

കര്‍ണാടകയിലെ സംഘപരിവാര സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും എസ്ഡിപിഐ പ്രശ്‌നം സൃഷ്ടിക്കുന്നതായും നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും വിഎച്ച്പി നേതാവ് ഷരണ്‍ പമ്പ്‌വെല്‍ കൂട്ടിച്ചേര്‍ത്തു.

ഹിന്ദുരാഷ്ട്രമാണ് ലക്ഷ്യമെന്ന് വിഎച്ച്പി നേതാവ്;  എസ്ഡിപിഐ സംഘപരിവാറിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു
X

മംഗളൂരു: ഹിന്ദു രാഷ്ട്രം സൃഷ്ടിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് കര്‍ണാടകയിലെ വിശ്വ ഹിന്ദു പരിഷത്ത്(വിഎച്ച്പി) നേതാവ് ഷരണ്‍ പമ്പ്‌വെല്‍. ഡൈജി വേള്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് സംഘപരിവാര്‍ നേതാവ് വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കലാണോ നിങ്ങളുടെ ലക്ഷ്യമെന്ന ചോദ്യത്തിന് തീര്‍ച്ചയായും അതേയെന്ന മറുപടിയാണ് ബജ്‌റംഗ്ദള്‍ മുന്‍ സംസ്ഥാന നേതാവും വിഎച്ച്പി മംഗളൂരു ഡിവിഷനല്‍ സെക്രട്ടറിയുമായാ ഷരണ്‍ നല്‍കിയത്.


'പൂര്‍വികര്‍ നമുക്ക് പകര്‍ന്ന് നല്‍കിയത് മുഴുവന്‍ ലോകത്തിനും പഠിപ്പിക്കണം. 'ഹിന്ദു രാഷ്ട്ര' എന്നത് കൊണ്ട് മുസ് ലിംകളേയും ന്യൂനപക്ഷളേയും എതിര്‍ക്കുക എന്നതല്ല ഉദ്ദേശിക്കുന്നത്'. ഷരണ്‍ പറഞ്ഞു.

ലോകത്തെ മുഴുവന്‍ ഹിന്ദുക്കളേയും ഏകീകരിക്കാനാണ് വിഎച്ച്പി ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെ കീഴില്‍ 1964ലാണ് വിഎച്ച്പി രൂപം കൊണ്ടത്. വിഎച്ച്പിക്ക് കീഴിയില്‍ 65000 വിവിധ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്ത് അരലക്ഷം ബജ്‌റംഗ്ദള്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദുര്‍ഗാവാഹിനിയുടെ കീഴിയില്‍ 15000 വനിതാ യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നതായി ഷരണ്‍ അവകാശപ്പെട്ടു. ദക്ഷിണി കന്നടയില്‍ മാത്രം വിഎച്ച്പിക്ക് 1000 ബ്രാഞ്ചുകള്‍ ഉണ്ടെന്നും ബജ്‌റംഗദളിന് 15000 സജീവ പ്രവര്‍ത്തകരുണ്ടെന്നും ഷരണ്‍ അവകാശപ്പെട്ടു.

കര്‍ണാടകയിലെ സംഘപരിവാര സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും എസ്ഡിപിഐ പ്രശ്‌നം സൃഷ്ടിക്കുന്നതായും നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും വിഎച്ച്പി നേതാവ് ഷരണ്‍ പമ്പ്‌വെല്‍ കൂട്ടിച്ചേര്‍ത്തു. 'എസ്ഡിപിഐ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. സംഘപരിവാര്‍ ഒരിക്കലും രാഷ്ട്രീയത്തില്‍ ഇടപെടുകയില്ല. ബിജെപിയാണ് എസ്ഡിപിഐക്കുള്ള മറുപടി'. വിഎച്ച്പി നേതാവ് പറഞ്ഞു.

Next Story

RELATED STORIES

Share it