Sub Lead

മഹാരാഷ്ട്രയിലും കുതിരക്കച്ചവടവുമായി ബിജെപി; നാല് കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാര്‍ രാജിവച്ചു, ബിജെപിയില്‍ ചേര്‍ന്നേക്കും

എന്‍സിപി എംഎല്‍എമാരായ ശിവേന്ദ്രസിംഹരാജെ ഭോസലെ (സതാരെ), വൈഭവ് പിചഡ് (അകോലെ), സന്ദീപ് നായിക് (ഐറോലി), കോണ്‍ഗ്രസ് എംഎല്‍എ കാളിദാസ് കൊലാംകര്‍ എന്നിവരാണ് സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചത്.

മഹാരാഷ്ട്രയിലും കുതിരക്കച്ചവടവുമായി ബിജെപി; നാല് കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാര്‍ രാജിവച്ചു, ബിജെപിയില്‍ ചേര്‍ന്നേക്കും
X

മുംബൈ: കര്‍ണാടകത്തിന് പിന്നാലെ മഹാരാഷ്ട്രയിലും കുതിരക്കച്ചവടവുമായി ബിജെപി. മൂന്ന് എന്‍സിപി എംഎല്‍എമാരും ഒരു കോണ്‍ഗ്രസ് എംഎല്‍എയുമാണ് രാജിവെച്ചത്. ഇവര്‍ ഉടന്‍ ബിജെപി അംഗത്വമെടുത്തേക്കും. എന്‍സിപി എംഎല്‍എമാരായ ശിവേന്ദ്രസിംഹരാജെ ഭോസലെ (സതാരെ), വൈഭവ് പിചഡ് (അകോലെ), സന്ദീപ് നായിക് (ഐറോലി), കോണ്‍ഗ്രസ് എംഎല്‍എ കാളിദാസ് കൊലാംകര്‍ എന്നിവരാണ് സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചത്.

എന്‍സിപിയുടെ മുംബൈ പ്രസിഡന്റ് സച്ചിന്‍ അഹിര്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് എംഎല്‍എമാരുടെ കൂടുമാറ്റം. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിലെയും എന്‍സിപിയിലെയും 50 എംഎല്‍എമാരെങ്കിലും ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്ന് സംസ്ഥാന ജലവിഭവമന്ത്രി ഗിരീഷ് മഹാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it