Sub Lead

യുപിയില്‍ വാക്കുതര്‍ക്കത്തിനിടെ വ്യാപാരിയെ വെടിവച്ച് കൊന്നു

സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അക്രമിയെ ഉടന്‍ കണ്ടെത്തുമെന്നും സിറ്റി പോലിസ് സൂപ്രണ്ട് രോഹന്‍ ബോത്രെ പ്രമോദ് പറഞ്ഞു.

യുപിയില്‍ വാക്കുതര്‍ക്കത്തിനിടെ വ്യാപാരിയെ വെടിവച്ച് കൊന്നു
X

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രാ സിറ്റിയില്‍ വാക്കുതര്‍ക്കത്തിനിടെ മധ്യവയസ്‌കനായ വ്യാപാരിയെ വെടിവച്ച് കൊന്നു. തിരക്കേറിയ വാട്ടര്‍ വര്‍ക്ക് ക്രോസിങില്‍ വ്യാപാരിയും കാറിലെത്തിയയാളും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സാരികളും വസ്ത്രങ്ങളും വില്‍ക്കുന്ന വ്യാപാരി കടയടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്കു പോവുന്നതിനിടെയാണ് ആക്രമണം. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അക്രമിയെ ഉടന്‍ കണ്ടെത്തുമെന്നും സിറ്റി പോലിസ് സൂപ്രണ്ട് രോഹന്‍ ബോത്രെ പ്രമോദ് പറഞ്ഞു. മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.


രാത്രി 10.30 ഓടെ ഒരു പോലിസ് ബൂത്തിനു മുന്നില്‍ മൊബൈല്‍ ഫോണില്‍ ആരോടോ സംസാരിക്കാനായി വ്യാപാരി ക്രോസിങ്ങില്‍ വാഹനം നിര്‍ത്തിയതായി ദൃക്‌സാക്ഷി പറഞ്ഞു. ഫോണില്‍ സംസാരിക്കുന്നതിനിടെ ഒരു കാര്‍ വ്യാപാരിക്കരികില്‍ നിര്‍ത്തിയിട്ടു. അയാള്‍ തന്റെ സ്‌കൂട്ടറില്‍ നിന്നിറങ്ങി ഡ്രൈവറുമായി സംസാരിച്ചു തുടങ്ങി. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ കാര്‍ ഡ്രൈവര്‍ വ്യാപാരിയെ നെഞ്ചില്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊലപാതകി ഉടന്‍ കാറില്‍ കയറി രക്ഷപ്പെട്ടു. വെടിയേറ്റു വീണ വ്യാപാരിയെ പരിസരവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.



Next Story

RELATED STORIES

Share it