Sub Lead

പി സി ചാക്കോയുടെ ഓഫിസും വീടും പരിശോധിക്കാന്‍ ഉത്തരവിട്ട് കോടതി

നേരത്തെ സംസ്ഥാന ട്രഷറര്‍ ആയിരുന്ന എന്‍ എ മുഹമ്മദ്കുട്ടി നല്‍കിയ കേസിലെ നടപടികളുടെ ഭാഗമായാണ് കോടതി നിശ്ചയിച്ച അഡ്വക്കേറ്റ് കമ്മീഷന്‍ ചാക്കോയുടെ വീടും ഓഫിസും പരിശോധിക്കുന്നത്. ദേശീയ സെക്രട്ടറി കൂടിയായിരുന്ന എന്‍ എ മുഹമ്മദ്കുട്ടിയെ ആറു വര്‍ഷത്തേക്ക് പുറത്താക്കിയ നടപടി നേരത്തെ കോടതി സ്‌റ്റേ ചെയ്തിരുന്നു.

പി സി ചാക്കോയുടെ ഓഫിസും വീടും   പരിശോധിക്കാന്‍ ഉത്തരവിട്ട് കോടതി
X
കൊച്ചി: എന്‍സിപി സംസ്ഥാന ഘടകത്തിലെ പ്രശ്‌നങ്ങള്‍ കോടതി കയറിയതോടെ അധ്യക്ഷന്‍ പി സി ചാക്കോയുടെ വീട്ടിലും ഓഫിസിലും കോടതി ഉത്തരവ് പ്രകാരം പരിശോധന. നേരത്തെ സംസ്ഥാന ട്രഷറര്‍ ആയിരുന്ന എന്‍ എ മുഹമ്മദ്കുട്ടി നല്‍കിയ കേസിലെ നടപടികളുടെ ഭാഗമായാണ് കോടതി നിശ്ചയിച്ച അഡ്വക്കേറ്റ് കമ്മീഷന്‍ ചാക്കോയുടെ വീടും ഓഫിസും പരിശോധിക്കുന്നത്. ദേശീയ സെക്രട്ടറി കൂടിയായിരുന്ന എന്‍ എ മുഹമ്മദ്കുട്ടിയെ ആറു വര്‍ഷത്തേക്ക് പുറത്താക്കിയ നടപടി നേരത്തെ കോടതി സ്‌റ്റേ ചെയ്തിരുന്നു.


ബാലറ്റിലൂടെ ഇലക്ഷന്‍ നടത്താതെ ചാക്കോയെ കൈ പൊക്കി സംസ്ഥാന പ്രസിഡന്റായി നിയമിച്ച തീരുമാനത്തിനെതിരേ നല്‍കിയ മറ്റൊരു കേസിലാണ് ചാക്കോയുടെ വീടും ഓഫിസും റിട്ടേണിങ് ഓഫിസര്‍ അഡ്വക്കേറ്റ് സി സി തോമസിന്റെ ഓഫിസും പരിശോധിക്കാന്‍ കോടതി ഉത്തരവ് പ്രകാരം നിയമിച്ച അഡ്വക്കേറ്റ് കമ്മീഷന്‍ തെളിവെടുപ്പ് നടത്തുന്നത്.


ഇക്കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് പി സി ചാക്കോ വീണ്ടും എന്‍സിപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. മന്ത്രി എ കെ ശശീന്ദ്രനായിരുന്നു ചാക്കോയുടെ പേര് നിര്‍ദേശിച്ചത്. തോമസ് കെ തോമസ് എംഎല്‍എ പിന്താങ്ങിയതോടെ തീരുമാനം അതിവേഗത്തില്‍ കഴിഞ്ഞു. പി സി ചാക്കോയെ പ്രസിഡന്റാക്കാന്‍ ഇരു വിഭാഗങ്ങളും നേരത്തെ തന്നെ സമവായത്തില്‍ എത്തിയിരുന്നു. അഡ്വ. പി എം സുരേഷ് ബാബു, പി കെ രാജന്‍ മാസ്റ്റര്‍, ലതിക സുഭാഷ് എന്നിവരാണ് വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടത്. പി ജെ കുഞ്ഞുമോനെ ട്രഷററായും തിരഞ്ഞെടുത്തിരുന്നു. യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയാണ് മലപ്പുറത്ത് നിന്നുള്ള നേതാവ് എന്‍ എ മുഹമ്മദ് കുട്ടി അന്ന് പ്രതിഷേധിച്ചത്. മുഹമ്മദ് കുട്ടി മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിലും കൈകള്‍ ഉയര്‍ത്തിയുള്ള വോട്ടെടുപ്പ് നടന്നത് ജനാധിപത്യ രീതിയല്ല എന്ന് ആരോപിച്ചാണ് ഇറങ്ങിപ്പോയത്. പിന്നാലെ തിരഞ്ഞെടുപ്പ് രീതിക്കെതിരേ ഇദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.




Next Story

RELATED STORIES

Share it