റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച് അഡിഡാസ്
BY NSH1 March 2022 3:26 PM GMT
X
NSH1 March 2022 3:26 PM GMT
ബെര്‍ലിന്‍: റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായുള്ള പങ്കാളിത്തം താല്‍ക്കാലികമായി അവസാനിപ്പിച്ച് പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ അഡിഡാസ്. യുക്രെയ്‌നില്‍ റഷ്യ നടത്തിവരുന്ന അധിനിവേശത്തില്‍ പ്രതിഷേധിച്ചാണ് ജര്‍മന്‍ കമ്പനിയായ അഡിഡാസിന്റെ തീരുമാനം. 2020 ല്‍ അഡിഡാസിന്റെ വിറ്റുവരവിന്റെ 2.9 ശതമാനവും റഷ്യ, യുക്രെയ്ന്‍, സിഐഎസ് മേഖലകളിലായിരുന്നു.
തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് അഡിഡാസ് വക്താവ് അറിയിച്ചു. റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായുള്ള (ആര്‍എഫ്എസ്) പങ്കാളിത്തം അഡിഡാസ് താല്‍ക്കാലികമായി നിര്‍ത്തുന്നു- റഷ്യ, യുക്രെയ്ന്‍, സിഐഎസ് മേഖലകളില്‍ 2020ല്‍ വിറ്റുവരവിന്റെ 2.9 ശതമാനം സൃഷ്ടിച്ച കമ്പനിയുടെ വക്താവ് പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
Next Story
RELATED STORIES
കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ്...
6 May 2024 6:38 AM GMTകശ്മീരില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
2 May 2024 4:32 AM GMTമല്‍സ്യത്തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക: മുസ്തഫ കൊമ്മേരി
30 April 2024 1:15 PM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTവിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
22 April 2024 3:13 PM GMT