- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എഡിജിപി - ആര്‍ എസ് എസ് നേതാവ് രഹസ്യചര്‍ച്ച; മൂന്നാമന്റെ പേര് കേരളത്തെ ഞെട്ടിക്കുന്നത്: വിഡി സതീശന്‍
പിണറായി മോദിയുടെ മറ്റൊരു രൂപമാണെന്നും സതീശന്‍ കൂട്ടി ചേര്‍ത്തു.
കോഴിക്കോട്: എഡിജിപി എം ആര്‍ അജിത് കുമാര്‍ -ആര്‍എസ്എസ് നേതാവ് റാം മാധവ് രഹസ്യചര്‍ച്ചയില്‍ ഉണ്ടായിരുന്ന മൂന്നാമതൊരാള്‍ ആരെന്നത് കേരളത്തെ ഒരിക്കല്‍ കൂടി ഞെട്ടിപ്പിക്കുന്നതാണെന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ അത് ആരാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി , അങ്ങനെ ഒരാള്‍ ഉണ്ടെന്നും അത് ആരാണെന്നറിഞ്ഞാല്‍ എല്ലാവരും ഞെട്ടുമെന്നുമായിരുന്നു പ്രതികരണം.എഡിജിപി സര്‍ക്കാരിന്റെ ദൂതനാണെന്നും വിഡി സതീശന്‍ പറഞ്ഞു.
പത്ത് ദിവസമായി ഒരു ഭരണകക്ഷി എം എല്‍ എ മുഖ്യമന്ത്രിയുടെ ഓഫിസിനെ വെല്ലുവിളിക്കുകയാണെന്നും അതില്‍ സര്‍ക്കാരിന് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പൂരം കലക്കല്‍ അല്ല അവരുടെ യഥാര്‍ത്ഥ അജണ്ട. മറിച്ച് ബിജെപി ഏറെ നാളായി ആഗ്രഹിക്കുന്ന അക്കൗണ്ട് തുറക്കാന്‍ അവരെ സഹായിക്കലായിരുന്നു ഉന്നം. ആ സഹായത്തിന് പകരമായി തങ്ങളെ ഉപദ്രവിക്കരുതെന്ന മറുധാരണയും ആയിരുന്നു ഉണ്ടായിരുന്നതെന്നും സതീശന്‍ പറഞ്ഞു. വിവാദങ്ങളുണ്ടാവുമ്പോള്‍ ഓടിയൊളിക്കുകയാണ് മുഖ്യമന്ത്രിയെന്നും, പിണറായി മോദിയുടെ മറ്റൊരു രൂപമാണെന്നും സതീശന്‍ കൂട്ടി ചേര്‍ത്തു.
RELATED STORIES
കടം വാങ്ങിയ 23 ലക്ഷം തിരികെ ചോദിച്ചു; വേങ്ങരയില്‍ ദമ്പതികള്‍ക്ക്...
12 Oct 2024 2:26 PM GMTമകളെ കൊല്ലാന്‍ വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കി അമ്മ; വാടകക്കൊലയാളി...
12 Oct 2024 1:58 PM GMTരാസ ലഹരിക്കേസ്: ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ക്ലീനെന്ന്...
12 Oct 2024 12:34 PM GMTസിഐ ചമഞ്ഞ് ഹോട്ടലില്‍ മുറിയെടുത്ത കരാട്ടെ അധ്യാപകന് പോക്സോ കേസില്‍...
12 Oct 2024 12:05 PM GMTഎസ്ഡിപി ഐ ശഹീദ് ഫാറൂഖ് അനുസ്മരണം 13ന്
12 Oct 2024 9:07 AM GMTതമിഴ്നാട്ടിലെ തീവണ്ടി അപകടം: എന്‍ഐഎ അന്വേഷണം തുടങ്ങി
12 Oct 2024 8:46 AM GMT