Big stories

നടിയെ ആക്രമിച്ച കേസ്: നടി ഭാമയെ ഇന്ന് വിസ്തരിക്കും

പ്രത്യേക കോടതിയില്‍ അടച്ചിട്ട മുറിയിലാണ് കേസിന്റെ വിസ്താരം നടക്കുന്നത്. മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, റിമി ടോമി എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷി പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസ്: നടി ഭാമയെ ഇന്ന് വിസ്തരിക്കും
X

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസില്‍ നടി ഭാമയെ ഇന്ന് വിസ്തരിക്കും. പ്രത്യേക കോടതിയില്‍ അടച്ചിട്ട മുറിയിലാണ് കേസിന്റെ വിസ്താരം നടക്കുന്നത്. മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, റിമി ടോമി എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷി പറഞ്ഞിരുന്നു. കേസില്‍ വ്യാഴാഴ്ച അമ്മ ഭാരവാഹി ഇടവേള ബാബുവും മൊഴി നല്‍കിയിരുന്നു

ദിലീപ് നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതി ഉന്നയിച്ചിരുന്നുവെന്ന മൊഴിയാണ് ഇടവേള ബാബു മാറ്റിയത്. കേസിലെ എട്ടാം പ്രതിയായ ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പരാതിപ്പെട്ടതായി ഇടവേള ബാബു നേരത്തേ മൊഴി നല്‍കിയിരുന്നു. എന്നാല്‍ അങ്ങനൊരു പരാതിയെപ്പറ്റി ഓര്‍ക്കുന്നില്ലെന്നാണ് ഇടവേള ബാബു വ്യാഴാഴ്ച കോടതിയില്‍ പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അമ്മ സംഘടനയില്‍ നിന്നും നേരത്തേ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചെടുത്തു. ഇതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ സംഘടനയില്‍ നിന്നും രാജിവെച്ചിരുന്നു.


Next Story

RELATED STORIES

Share it