Sub Lead

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
X

കണ്ണൂര്‍: രാഹുല്‍ ഗാന്ധിയെ വേട്ടയാടുന്ന കേന്ദ്ര ഭരണകൂട ഭീകരതയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. വയനാട്ടിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ഉള്‍പ്പെടെ ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂര്‍ ജില്ലായൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, വി കെ ഷിബിന, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം റോബര്‍ട്ട് വെള്ളാംവെള്ളി, റിജിന്‍ രാജ്, ജില്ലാ ഭാരവാഹികളായ വി രാഹുല്‍, ദിലീപ് മാത്യു, സിജോ മറ്റപ്പള്ളി, പ്രിനില്‍ മതുക്കോത്ത്, നിധിന്‍ കോമത്ത്, രോഹിത്ത് കണ്ണന്‍, വിജിത്ത് നീലാഞ്ചേരി, ഷോബിന്‍ തോമസ്, അനസ് നമ്പ്രം, ഷാജു കണ്ടമ്പേത്ത്, തേജസ് മുകുന്ദ്, ജിജോ ആന്റണി, വി വി ലിഷ, മഹിതാ മോഹന്‍, നിമിഷാ വിപിന്‍ദാസ്, സുമേഷ് കുമാര്‍, രാഗേഷ് തില്ലങ്കേരി, ജിതിന്‍ ലൂക്കോസ്, ഷാനിദ് പുന്നാട്, വിജില്‍ മോഹന്‍, നിവില്‍ മാനുവല്‍, സുമിത്ത് സി വി, അനൂപ് തന്നട, ശരത് ചന്ദ്രന്‍, വരുണ്‍ എം കെ, ലിജേഷ് കെ പി, നികേത് നാറാത്ത്, പ്രജീഷ് പി പി, സനോജ് പാലേരി, സുധീഷ് കുന്നത്, ശ്രീനിഷ് ചെറുപുഴ, സോനു വി പി എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it